---
title: "എന്റെ പ്രായത്തിന് ഒത്തൊരു പെണ്ണ് വന്നാല്‍ വിവാഹം കഴിക്കും;  അരിസ്റ്റോ സുരേഷ് "
english_title: "If a girl of my age comes, I will marry; Aristo Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101112/if-a-girl-of-my-age-comes-i-will-marry-aristo-suresh"
published_at: "2023-03-03T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401d287e6cdc_aristo_suresh.jpg"
keywords: []
---

# എന്റെ പ്രായത്തിന് ഒത്തൊരു പെണ്ണ് വന്നാല്‍ വിവാഹം കഴിക്കും;  അരിസ്റ്റോ സുരേഷ് 

> **Lead Summary:** നടനും ഗായകനുമായ അരിസ്റ്റോ സുരേഷിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ സുരേഷും മത്സരിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സമയം മുതല്‍ അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ രീതിയില്‍ ഒരു ഫോട്ടോയുടെ കൂടെ സുരേഷിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ച് തുടങ്ങി. ബിഗ് ബോസില്‍ സഹതാരമായി ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് വാര്‍ത്ത വന്നത്. 

## Article Content

നടനും ഗായകനുമായ അരിസ്റ്റോ സുരേഷിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ സുരേഷും മത്സരിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സമയം മുതല്‍ അരിസ്റ്റോ സുരേഷ് വിവാഹിതനാവുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ വീണ്ടും സമാനമായ രീതിയില്‍ ഒരു ഫോട്ടോയുടെ കൂടെ സുരേഷിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ച് തുടങ്ങി. ബിഗ് ബോസില്‍ സഹതാരമായി ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് വാര്‍ത്ത വന്നത്. 

സുരേഷിന്റെ വിവാഹക്കാര്യം വൈറലായതിന് പിന്നാലെ ഭാര്യയാണെന്ന് പറഞ്ഞ് നടിയുടെ ഫോട്ടോയും പ്രചരിച്ചു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്ത പറഞ്ഞ് പരത്തുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം. അമ്പത്തിയഞ്ച് വയസായെങ്കിലും ഇനിയും തനിക്ക് വിവാഹപ്രായം ആയിട്ടില്ലെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സുരേഷ് പറയുന്നത്. 

'ഞാന്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്ത തീര്‍ത്തും ഫേക്ക് ആണ്. ഫേക്ക് എന്ന് പറഞ്ഞ കഴിഞ്ഞാല്‍ ഓരോ സമയവും ഓരോ പെണ്‍കുട്ടികളെയും ചേര്‍ത്ത് വച്ചിട്ടാണ് ഞാന്‍ വിവാഹിതനാകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നവന്റെ വീട്ടില്‍ പെണ്‍കുട്ടികള്‍ ഒന്നും ഇല്ലേ. പെണ്‍കുട്ടികള്‍ വീട്ടില്‍ ഇല്ലാത്ത ആളുകള്‍ ആണോ ഈ വാര്‍ത്തകള്‍ പങ്കുവെക്കുന്നതെന്ന്' സുരേഷ് ചോദിക്കുന്നു. 

'ഇപ്പോള്‍ പുറത്തു വന്നത് തീര്‍ത്തും വ്യാജ വാര്‍ത്തയാണ്. വിവാഹം കഴിക്കില്ല എന്നൊന്നും വാശിയില്ല. ഞാന്‍ വിവാഹം കഴിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല. കുറച്ചൂടെ പ്രായം ആയിട്ട് വിവാഹം കഴിക്കാനാണ് എന്റെ തീരുമാനം.

ഇവരൊന്നും എനിക്ക് പെണ്ണ് അന്വേഷിച്ചു തരേണ്ട ആവശ്യമില്ല. എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഞാന്‍ അതിനെ കണ്ടെത്തിക്കൊള്ളും, വിവാഹം കഴിക്കും. അതിന് കുറച്ചു സമയം വേണ്ടി വന്നേക്കും. ഞാന്‍ ചിലപ്പോ വിവാഹം കഴിച്ചില്ലെന്നും വരാം. അതിന് ഇവര്‍ക്ക് ആര്‍ക്കെങ്കിലും നഷ്ടം ഉണ്ടോ.

എന്തിനാണ് ഇത്തരം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഞാന്‍ ഇതിനെ ശക്തമായ രീതിയില്‍ എതിര്‍ക്കുകയാണ്. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. ഇത് പ്രചരിപ്പിക്കുന്നവന്റെ തലയില്‍ ഇടിത്തീ വീഴണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. 

ഈ വാര്‍ത്തയിലെ ഫോട്ടോ ഞാന്‍ കണ്ടിരുന്നു. എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് വാര്‍ത്ത ഞാന്‍ അറിയുന്നത്. സത്യത്തില്‍ ഞാന്‍ എന്ത് പറയാനാണ്. ഫോട്ടോയിലുള്ള കുട്ടി ബിഗ് ബോസില്‍ എന്റെ കൂടെ ഉണ്ടായിരുന്നതാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്‍പ് ആ കുട്ടി ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ ആരോ പ്രചരിപ്പിക്കുന്നത്.

ആദ്യം പറഞ്ഞപോലെ വീട്ടില്‍ അമ്മയും സഹോദരിയും പെണ്‍മക്കളും ഇല്ലാത്ത ആളുകളാണ് ഇങ്ങനെ പറഞ്ഞ് പരത്തി നടക്കുന്നത്. ആ പെണ്‍കുട്ടിയ്ക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും. ആ കുട്ടിയും ഇത് അറിഞ്ഞിട്ടുണ്ടാകാം. ഞാന്‍ വിളിക്കാന്‍ പോയില്ല. ഇതില്‍ കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. അതിന്റെ പേരില്‍ കോടതി കയറി ഇറങ്ങാനൊന്നും എനിക്ക് സമയമില്ല എന്നതാണ് സത്യം. എന്റെ നല്ല പ്രായത്തില്‍ ഞാന്‍ ഒരുപാട് തവണ കോടതി കേറി ഇറങ്ങിയിട്ടുള്ള ആളാണ്.

അതെല്ലാം അടിപിടി കേസുകളുമായി ബന്ധപ്പെട്ട് പ്രതിയായി കയറിയതാണ്. ഇനി വാദിയായി കയറാന്‍ ഒട്ടും താല്‍പര്യമില്ല. ഇങ്ങനൊരു വാര്‍ത്ത വന്നെന്ന് കരുതി ഉടനെയൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് ചില സംശയം ഉണ്ടാവും. അവരോട് മാത്രം പറയാം, ഞാന്‍ വിവാഹിതനല്ല. ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. എനിക്ക് വിവാഹമോ മറ്റോ ഉണ്ടായാല്‍ ഞാന്‍ ഉറപ്പായും വന്നു പ്രേക്ഷകരെ അറിയിക്കുന്നതാണ്.

ആ സമയത്ത് പെണ്ണിനെ വൈറലാക്കിയാലും കുഴപ്പമില്ലെന്നും സുരേഷ് പറയുന്നു. സിനിമയില്‍ കൂടുതല്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. എനിക്കിപ്പോള്‍ പത്തമ്പത്തിയഞ്ച് വയസ്സായി. അപ്പോള്‍ എന്റെ പ്രായത്തിന് ഒത്തൊരു പെണ്ണ് വന്നാല്‍ വിവാഹം കഴിക്കും. അല്ലാതെ വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല. കല്യാണം കഴിച്ചാല്‍ ഉറപ്പായും എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍ അറിയിക്കുമെന്ന്' സുരേഷ് വ്യക്തമാക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101112/if-a-girl-of-my-age-comes-i-will-marry-aristo-suresh)