---
title: "എന്റേത് മാത്രം; വനിതാ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രവുമായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം"
english_title: "Only mine; England women cricketer with a picture of her kissing her female partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101095/only-mine-england-women-cricketer-with-a-picture-of-her-kissing-her-female-partner"
published_at: "2023-03-03T15:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c62557eed_cricket_1.jpg"
keywords: []
---

# എന്റേത് മാത്രം; വനിതാ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രവുമായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം

> **Lead Summary:**  തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ് രംഗത്ത് . തന്റെ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു തന്റെ പ്രണയം ഡാനിയേല വ്യാറ്റ് വെളിപ്പെടുത്തിയത്.

## Article Content

 തന്റെ വനിതാ പങ്കാളിയെ വെളിപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം താരം ഡാനിയേല വ്യാറ്റ് രംഗത്ത് . തന്റെ പങ്കാളിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു തന്റെ പ്രണയം ഡാനിയേല വ്യാറ്റ് വെളിപ്പെടുത്തിയത്.

എന്റേത്, എന്നെന്നേക്കുമായി- എന്ന അടിക്കുറിപ്പോടെയാണ് പങ്കാളിയെ ചുംബിക്കുന്ന ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.ഇരുവരുടെയും എന്‍ഗേജ്‌മെന്‍ കഴിഞ്ഞുവെന്നാണ് സൂചന. എന്‍ഗേജ്‌മെന്റ് മോതിരത്തിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിഎഎ ബേസിലെ വനിതാ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള ഏജന്റുമാണ് ഹോഡ്ജ് എന്നാണ് റിപ്പോര്‍ട്ട്. 31 കാരിയായ വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101095/only-mine-england-women-cricketer-with-a-picture-of-her-kissing-her-female-partner)