---
title: "ഒരു പെണ്ണ് വിടാതെ പിന്തുടരുണ്ടെന്ന് കൈ നോട്ടക്കാരൻ‌‌, പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചത്; ദിലീപ് "
english_title: "The hand-watcher, who was following a girl without letting go, showed the face they had hidden when it was time to go; Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101093/the-hand-watcher-who-was-following-a-girl-without-letting-go-showed-the-face-they-had-hidden-when-it-was-time-to-go-dileep"
published_at: "2023-03-03T15:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c3a8137c8_manju_kavya_dileep.jpg"
keywords: []
---

# ഒരു പെണ്ണ് വിടാതെ പിന്തുടരുണ്ടെന്ന് കൈ നോട്ടക്കാരൻ‌‌, പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചത്; ദിലീപ് 

> **Lead Summary:** മിമിക്രി കലാരം​ഗത്ത് നിന്നും സിനിമയിലെത്തി വിജയം വരിച്ച നടനാണ് ദിലീപ്. തുടക്ക കാലത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടാണ് നടൻ നായക നിരയിലേക്ക് ഉയരുന്നത്.

## Article Content

മിമിക്രി കലാരം​ഗത്ത് നിന്നും സിനിമയിലെത്തി വിജയം വരിച്ച നടനാണ് ദിലീപ്. തുടക്ക കാലത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടാണ് നടൻ നായക നിരയിലേക്ക് ഉയരുന്നത്.

സഹസംവിധായകനായി കരിയർ തുടങ്ങിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിൽ സിനിമയിൽ മുഖം കാണിച്ചു. പിന്നീട് കോമഡി കലർന്ന നായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയാണ് ദിലീപിന്റെ കരിയറിലെ വളർച്ച. ഫാമിലി ഹിറ്റുകളുടെ വലിയ നിരതന്നെ ദിലീപ് സ‍ൃഷ്ടിച്ചിരുന്നു.

പ്രതിസന്ധി കാലത്തും ദിലീപിനാെപ്പം നിൽക്കുന്ന സുഹൃത്തുക്കൾ നിരവധിയാണ്. ലാൽ ജോസ്, നാദിർഷ തുടങ്ങി പണ്ട് മുതലേ ദിലീപുമായി സൗഹൃദമുള്ളവർ ഇപ്പോഴും നടനൊപ്പമുണ്ട്. മുമ്പൊരിക്കൽ നാദിർഷയ്ക്കൊപ്പമുളള രസകരമായ സംഭവത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. സില്ലി മോങ്ക്സ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

'ഞാനും നാദിർ‌ഷയും കൂടി ആലുവ മണപ്പുറത്ത് പോയി. ഭയങ്കര ക്രൗഡാണ്. കണ്ണടയൊക്കെ വെച്ച് മുഖം മൂടിയാണ് പോയത്. കൈ നോട്ടക്കാരെ കണ്ടപ്പോൾ കൈ നോക്കാമെന്ന് ഞാൻ പറഞ്ഞു. കൈ കൊടുത്തു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാൻ വല്ല സാധ്യതയുണ്ടോയെന്ന് ചോദിച്ചു' 'ഏയ് എവിടെന്ന് എന്നാണ് കൈ നോട്ടക്കാരൻ പറഞ്ഞത്.

പുളളി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, ഒരു പെണ്ണ് വിടാതെ പിന്തുടരുന്നെന്ന്. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല. ഇയാൾ പറയുന്നത് മുഴുവൻ തള്ളാണെന്ന് മനസിലായി' പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചതെന്നും അപ്പോൾ കൈ നോട്ടക്കാരൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് അന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/101093/the-hand-watcher-who-was-following-a-girl-without-letting-go-showed-the-face-they-had-hidden-when-it-was-time-to-go-dileep)