---
title: "ബഷിയുടെ കൂടെ ഇറങ്ങി വന്ന സമയത്ത് അണിഞ്ഞത് ഇതാണ് ;  പഴയ കാലത്തെ കുറിച്ച് സുഹാന  "
english_title: "This is what he wore when he came down with Bashi; Suhana about the old days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10108/this-is-what-he-wore-when-he-came-down-with-bashi-suhana-about-the-old-days"
published_at: "2021-11-11T17:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d0b53651e1_.jpg"
keywords: []
---

# ബഷിയുടെ കൂടെ ഇറങ്ങി വന്ന സമയത്ത് അണിഞ്ഞത് ഇതാണ് ;  പഴയ കാലത്തെ കുറിച്ച് സുഹാന  

> **Lead Summary:** ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവാറുണ്ട്. ഏറ്റവുമൊടുവില്‍ ബഷീറിന്റെ സ്ഥാപനത്തിന്റെ ഉദ്ദ്ഘാടനവും ഭാര്യ മഷുറയുടെ ജന്മദിനവും വിപുലമായി ആഘോഷിച്ചിരുന്നു.

## Article Content

ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവാറുണ്ട്. ഏറ്റവുമൊടുവില്‍ ബഷീറിന്റെ സ്ഥാപനത്തിന്റെ ഉദ്ദ്ഘാടനവും ഭാര്യ മഷുറയുടെ ജന്മദിനവും വിപുലമായി ആഘോഷിച്ചിരുന്നു.

ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് നേരിടേണ്ടതായി വന്നത്. ആദ്യ ഭാര്യയെ അവഗണിച്ച് രണ്ടാം ഭാര്യയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി എന്നതാണ് വിമര്‍ശനങ്ങളുടെ പ്രധാന കാരണം.

ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് ബഷീറും ഭാര്യമാരായ സുഹാനയും മഷുറയും ഒരുമിച്ച് എത്തിയിരുന്നു. തങ്ങള്‍ക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം താരകുടുംബം മറുപടി പറഞ്ഞു. പിന്നാലെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സുഹാനയും മഷുറയും.

തങ്ങളുടെ അലമാരയില്‍ ഇരുന്ന ഷാളുകളുടെ കളക്ഷന്‍ ആണ് ഇരുവരും കാണിച്ചത്. ഹിജാബുകള്‍ക്ക് വേണ്ടി മാത്രം ഒരു അലമാര ഉണ്ട്. ഇത് അഹങ്കാരമാണെന്ന് വിചാരിക്കരുത്. സ്ഥിരമായി ഹിജാബ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്രയും കളക്ഷന്‍ വന്നതെന്നാണ് വീഡിയോയുടെ ഇന്‍ട്രോയില്‍ മഷുറ പറയുന്നത്.

ആദ്യം അലമാര തുറന്ന് അതിലിരിക്കുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഇരുവരും കാണിച്ചു. പിന്നാലെ സുഹാന തന്റെ അമ്മച്ചിയുടെ ഓര്‍മ്മയ്ക്ക് വേണ്ടി എടുത്ത വെച്ച ചില കാര്യങ്ങള്‍ അതിലുണ്ടെന്ന് പറയുകയാണ്. അമ്മച്ചി ഉപയോഗിച്ച് കൊണ്ടിരുന്ന കുട, ബുക്ക്, അമ്മച്ചിയ്ക്ക് ഇഷ്ടപ്പെട്ട കമ്മലുകള്‍ ഒക്കെ സുഹാന കാണിച്ചിരുന്നു.

പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം താന്‍ ഉപയോഗിച്ചിരുന്ന ഗ്യാരന്റി ആഭരണങ്ങളാണ് കാണിച്ചത്. ബഷീറുമായിട്ടുള്ള കല്യാണം കഴിഞ്ഞ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് മുന്‍പും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നുമില്ലായ്മയിലെ ചില ഓര്‍മ്മകളാണ് ഇതൊക്കെയെന്നാണ് സുഹാന പറയുന്നത്.

പണ്ട് സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന കാലത്ത് നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുമായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വര്‍ണ്ണം ഒക്കെ വാങ്ങി ഇട്ട് തുടങ്ങിയത്. അല്ലാതെ പെട്ടെന്ന് കാശുള്ളവരായി വന്നതല്ലെന്നാണ് സുഹാന പറഞ്ഞത്.

താന്‍ ബഷീറിന്റെ കൂടെ ഇറങ്ങി വന്ന സമയമാണ്. അന്ന് ഞങ്ങളുടെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബഷീറും മാറി മാറി ഒക്കെയാണ് താമസിച്ചത്. പിന്നെ ലവ് മാര്യേജ് ആകുമ്പോള്‍ സ്വഭാവികമായും പല പ്രശ്‌നങ്ങളും ഉണ്ടകുമല്ലോ. വാടക ഒക്കെ കൊടുക്കണം.

വിവാഹത്തിന് ശേഷം താലി മാലയായി ഉപയോഗിച്ചിരുന്നത് സ്വര്‍ണ്ണം ഒന്നും ആയിരുന്നില്ല. സ്വര്‍ണ്ണം അല്ലാത്തത് എനിക്കിട്ടാല്‍ ചൊറിയും. എങ്കിലും ആളുകളുടെ വായടപ്പിക്കാന്‍ ആണ് ഇതൊക്കെ ധരിച്ചിരുന്നത്. ആ കാലമൊന്നും ഒരിക്കലും മറക്കാന്‍ ആകില്ല. അതിന്റെ ഓര്‍മ്മയ്ക്ക് കളയാതെ സൂക്ഷിച്ച് വെച്ചതാണ്.

ഇങ്ങനെ കുറെ സാധനങ്ങള്‍ വേറെയും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതൊക്കെ പെറുക്കി വെക്കാതെ നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ബഷീ ചോദിക്കാറുണ്ട്. പടച്ചോന്‍ ഒരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അതേ ലെവലില്‍ മാത്രമേ ജീവിതം പോകൂ.

ഞങ്ങളുടെ ജീവിതത്തില്‍ ഒക്കെയും ഒരുപാട് അതിജീവിച്ചു കൊണ്ടണ് ഇവിടെ എത്തിയിരിക്കുന്നത്. ഒരൊറ്റ ജീവിതമേ ഉള്ളൂ. അത് നമ്മള്‍ മാക്‌സിമം ആസ്വദിക്കുക. നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുക. പരിഹാരം തേടുക. ജാതി ഏത് ആയാലും അവനവന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ഒരു മാര്‍ഗ്ഗം ദൈവം തരും. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുക. ദൈവം ആയിട്ട് തന്നെ നമുക്ക് എല്ലാം തരും.

നമ്മള്‍ മനുഷ്യരാണ്, ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. പരിഹാസങ്ങളില്‍ തളര്‍ന്നു പോകരുത്. തളര്‍ന്നു പോയാല്‍ എല്ലാം തീരും. മരിക്കേണ്ടവര്‍ ആണെങ്കില്‍ നമ്മളൊക്കെ എന്നേ മരിച്ചു പോയേനെ. പക്ഷെ പടച്ചവന്‍ ആയിട്ട് പരിഹാരം തന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് സുഹാന പങ്കുവെക്കുന്നത്. ഇതിനെല്ലാം മറുപടി മഷുറയും നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10108/this-is-what-he-wore-when-he-came-down-with-bashi-suhana-about-the-old-days)