---
title: "അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും,  നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും; മമ്മൂക്കയെക്കുറിച്ച്  പ്രവീണ "
english_title: "Praveena is now talking about Mammootty's advice to her in the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/101076/praveena-is-now-talking-about-mammoottys-advice-to-her-in-the-film"
published_at: "2023-03-03T14:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401b83f2258d_mammootty_and_praveena.jpg"
keywords: []
---

# അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും,  നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും; മമ്മൂക്കയെക്കുറിച്ച്  പ്രവീണ 

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രവീണ. സിനിമയില്‍ മമ്മൂട്ടി തനിക്ക് തന്ന ഉപദേശങ്ങളെ കുറിച്ചാണ് പ്രവീണ ഇപ്പോള്‍ സംസാരിക്കുന്നത്. മമ്മൂട്ടി റെക്കമെന്റ് ചെയ്തതു കൊണ്ട് മാത്രം താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

## Article Content

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രവീണ. സിനിമയില്‍ മമ്മൂട്ടി തനിക്ക് തന്ന ഉപദേശങ്ങളെ കുറിച്ചാണ് പ്രവീണ ഇപ്പോള്‍ സംസാരിക്കുന്നത്. മമ്മൂട്ടി റെക്കമെന്റ് ചെയ്തതു കൊണ്ട് മാത്രം താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

അടുത്ത് വിളിച്ചിരുത്തി തന്നെ ഉപദേശിക്കാറുണ്ട് എന്നാണ് പ്രവീണ പറയുന്നത്. ”മമ്മൂക്കയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ നാലഞ്ച് സിനിമ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ്. ലൊക്കേഷനില്‍ വച്ചൊക്കെ എന്നെ പാടിക്കും. മമ്മൂക്ക റെക്കമെന്റ് ചെയ്തിട്ട് മാത്രം ഞാന്‍ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.”

”അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ആണ് റെക്കമെന്റ് ചെയ്തിട്ടുള്ളത്. അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും. അവസരങ്ങള്‍ ഒരുപാട് വരും അത് നോക്കി എടുക്കണം. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും.”

”എന്റെ അമ്മയോട് ഇവളെ എന്തിനാണ് സിനിമയിലേക്കു വിട്ടത്, ഒരു കല്യാണമൊക്കെ കഴിപ്പിച്ച് നല്ല കുടുംബിനി ആയി വിടേണ്ടതല്ലേ. സിനിമയൊന്നും വേണ്ട എന്നൊക്കെ ഇങ്ങനെ തമാശ പോലെ പറയുമായിരുന്നു” എന്നാണ് പ്രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ധനുഷിനൊപ്പം ‘വാത്തി’യിലാണ് പ്രവീണ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ധനുഷിന്റെ അമ്മയുടെ റോളിലാണ് പ്രവീണ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെ വിളിച്ച് ധനുഷിന്റെ അമ്മയുടെ ക്യാരക്ടര്‍ ആണെന്ന് പറഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഓകെ പറയുകയായിരുന്നു എന്നാണ് പ്രവീണ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101076/praveena-is-now-talking-about-mammoottys-advice-to-her-in-the-film)