---
title: "ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല;  ബഷീർ ബഷീ,  വീഡിയോ"
english_title: "Now the video shared by Basheer Abishi is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101056/now-the-video-shared-by-basheer-abishi-is-going-viral"
published_at: "2023-03-03T13:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a3c85b02c_basheer.jpg"
keywords: []
---

# ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല;  ബഷീർ ബഷീ,  വീഡിയോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. അതേസമയം ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യയുടെ പേരാണ് സുഹാന. മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയായിരുന്നു ഇവർ. എന്നാൽ ഇവർ പിന്നീട് ബഷീറിനെ വിവാഹം ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. അതേസമയം ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യയുടെ പേരാണ് സുഹാന. മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയായിരുന്നു ഇവർ. എന്നാൽ ഇവർ പിന്നീട് ബഷീറിനെ വിവാഹം ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

ഇതിൻറെ പേരിൽ നിരവധി ആളുകൾ ആയിരുന്നു ബഷീറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഭാര്യയെ നിർബന്ധിച്ച് മതം മാറ്റി എന്നും ലവ് ജിഹാദ് ആണ് ഇത് എന്നും ഒക്കെ ആരോ പിടിച്ചു കൊണ്ട് നിരവധി ആളുകൾ ആയിരുന്നു എത്തിയത്. ഇപ്പോൾ ഇതിനെല്ലാം ഉത്തരം പറയുന്ന ബഷീറിൻറെ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

> “സുഹാനിയെ ഞാൻ മതം മാറ്റിയിട്ടില്ല. ഞാൻ അവളെ മതം മാറ്റി എന്ന തരത്തിൽ സമൂഹം മാധ്യമങ്ങളിൽ ധാരാളം കമൻറുകൾ ആണ് ഉള്ളത്. അങ്ങനെ സംസാരിക്കുന്നവർ മത തീവ്രവാദികളാണ്. ലൗ ജിഹാദ് ആണ് എന്നും മതം മാറ്റി എന്നും ഒക്കെ ആണ് ചിലർ പറയുന്നത്. പക്ഷേ അങ്ങനെയൊന്നുമില്ല” – ബഷീർ പറയുന്നു.

> “ഞാൻ അവളെ പ്രണയിക്കുന്ന സമയത്ത് തന്നെ അവൾക്ക് ഇസ്ലാം മതത്തിന്റെ പാരമ്പര്യത്തിൽ വലിയ താല്പര്യം ഉണ്ടായിരുന്നു. ഇസ്ലാം മതത്തെക്കുറിച്ച് അവൾക്ക് എല്ലാം അറിയാമായിരുന്നു.

അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ആണ് അവൾ ഇസ്ലാം സ്വീകരിക്കുന്നത്. ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് അവൾ ജനിക്കുന്നത്” – ബഷീർ കൂട്ടിച്ചേർത്തു. ജോസ്വിൻ സോണി എന്നാണ് അവരുടെ യഥാർത്ഥ പേര്. ബഷീറിനെ വിവാഹം ചെയ്ത ശേഷം ആയിരുന്നു ഇവർ പേരുമാറ്റിയത്. ഒരുപാട് നാളത്തെ പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101056/now-the-video-shared-by-basheer-abishi-is-going-viral)