---
title: "ഞാന്‍ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല, ആരും വിളിക്കാറില്ല എന്നതാണ് സത്യം; ആര്യ പറയുന്നു "
english_title: "The truth is that I am not part of any circle of friends and no one calls; Arya says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101042/the-truth-is-that-i-am-not-part-of-any-circle-of-friends-and-no-one-calls-arya-says"
published_at: "2023-03-03T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64019a647691f_arya.jpg"
keywords: []
---

# ഞാന്‍ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല, ആരും വിളിക്കാറില്ല എന്നതാണ് സത്യം; ആര്യ പറയുന്നു 

> **Lead Summary:** ആര്യയെ അറിയാത്ത മലയാളികൾക് ആരുംതന്നെയില്ല . നിരവധി പരിപാടികളിലൂടെയും എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ . എങ്കിലും അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.

## Article Content

ആര്യയെ അറിയാത്ത മലയാളികൾക് ആരുംതന്നെയില്ല . നിരവധി പരിപാടികളിലൂടെയും എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ . എങ്കിലും അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.

‘അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലല്ലോ?’ എന്ന ചോദ്യത്തോടാണ് ആര്യ പ്രതികരിച്ചത്. ”ആരും വിളിക്കാറില്ല എന്നതാണ് സത്യം. എനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടിയിട്ടില്ല. സൗഹൃദ വലയങ്ങളാണ് മലയാള സിനിമയെ കണക്ട് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്.”

”അപ്പോള്‍ ആ കൂട്ടുകെട്ടില്‍ ആയിരിക്കും സിനിമകളൊരുങ്ങുക. അതുപക്ഷേ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കാനാകില്ല. ഓരോരുത്തരും അവര്‍ക്കു കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളെയായിരിക്കുമല്ലോ അഭിനയിക്കാന്‍ ക്ഷണിക്കുക.

ഞാന്‍ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല.” ”ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം അവസരങ്ങള്‍ കുറഞ്ഞത്. എനിക്ക് നായികയായി അഭിനയിക്കണമെന്നൊന്നുമില്ല.

കുഞ്ഞിരാമായാണത്തിലെ മല്ലിക എന്ന എന്റെ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണ്” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്.

അതേസമയം, ’90 മിനിറ്റ്‌സ്’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ആര്യ ആദ്യമായി നായികയാകുന്ന ചിത്രമാണ് 90 മിനിറ്റ്‌സ്. ഹാസ്യ വേഷങ്ങള്‍ മാത്രം ചെയ്ത തനിക്ക് നായികയാകാനുള്ള അവസരം ലഭിച്ചപ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റ് ആണ് തോന്നിയതെന്നു ആര്യ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101042/the-truth-is-that-i-am-not-part-of-any-circle-of-friends-and-no-one-calls-arya-says)