ഇന്ത്യൻ സിനിമാ ലോകത്ത് ഇന്നും ചർച്ചായാകുന്ന സിനിമയാണ് 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട് തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ചിത്രമാണിത്. കേരളത്തിലെ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആയിരുന്നു.
മോഹൻലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകർത്ത് അഭിനയിച്ച ചിത്രത്തിലെ ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ. ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു ഇദ്ദേഹം പങ്കുവെച്ചത്.വൻ വിജയമായിരുന്ന മണിച്ചിത്രത്താഴ് ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ച രംഗമായിരുന്നു ശോഭനയുടെ കഥാപാത്രമായ ഗംഗയുടെ പശ്ചാത്തലത്തിനെ കുറിച്ച് നകുലനോട് മോഹൻലാലിന്റെ കഥാപാത്രമായ ഡോ സണ്ണി പറയുന്നത്. അഭിനയത്തിനോടൊപ്പം തന്നെ മോഹൻലാലിന്റെ ഡബ്ബിങ്ങും അന്ന് ചർച്ചാ വിഷയമായിരുന്ന മണിച്ചിത്രത്താഴ് ചിത്രത്തില ഏറ്റവു പ്രധാനപ്പെട്ട രംഗം കൂടിയായിരുന്നു. ഇപ്പോഴിതാ ആ 10 മിനിറ്റ് ദൈർഘ്യമുള്ള രംഗത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ഒരു രസകരമാ സംഭവം വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് അപ്പച്ചൻ.
ആ 10 മിനിറ്റ് നേരം ദൈർഘ്യമുളള മോഹൻലാലിന്റെ ഡയലോഗിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നിർമ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് താൻ ഇപ്പോഴും ഓർമിക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ആ വർഷങ്ങൾക്ക് മുൻപുള്ള സംഭവം വെളിപ്പെടുത്തിയത്. ജോയ് തിയേറ്ററിൽ മോഹൻലാൽ ഫുൾ ഡബ്ബ് ചെയ്തിരുന്നു. എന്നിട്ട് മോഹൻലാൽ അത് മുഴുവൻ കേട്ടു. കൂടെ ഞാനും കേട്ടു. സിനിമയുടെ ഫുൾ ഡബ്ബിംഗ് തീർന്നു,. എല്ലാവരും ഹാപ്പിയാണ്. അന്ന് രാത്രി സംവിധായകൻ ഫാസിലിന് മോഹൻലാലിന്റെ ഒരു കോൾ വരുകയായിരുന്നു. അത് ഒന്നും കൂടി ഡബ്ബ് ചെയ്യണം. തനിക്ക് തൃപ്തിയായിട്ടില്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
തൊട്ട് അടുത്ത മുറിയിൽ ഞാനും സിദ്ദിഖും ബാദുഷയുമുണ്ട്. അവിടേയക്ക് ഫാസിൽ വന്നു.മോഹൻലാൽ വിളിച്ച കാര്യം പറയുകയായിരുന്നു. ലാലിന് ഡബ്ബ് ചെയ്തത് ഇഷ്ടമായില്ലെന്നും ഒന്നും കൂടി ഡബ്ബ് ചെയ്യണമെന്നും പറഞ്ഞുവെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞു. അപ്പോൾ തന്നെ ജോയി തിയേറ്ററിൽ രാവിലെ 7 മണിക്ക് ഡബ്ബ് ചെയ്യാനുള്ള സംവിധാനം ഏർപ്പാടാക്കുകയായിരുന്നു. മോഹൻലാലും അത് സമ്മതിച്ചു. രാവിലെ 7 മണിക്ക് അദ്ദേഹവും വരാമെന്ന് പറഞ്ഞു.
പിറ്റേദിവസം രാവിലെ എല്ലാവരും തിയേറ്ററിൽ എത്തി അത് ഒന്നും കൂടി ഇട്ടു കണ്ടു. എല്ലാവർക്കും അത് ഓക്കെയായിരുന്നു. എന്നാൽ മോഹൻലാലിന് അത് അത്ര തൃപ്തിയായിട്ടില്ല. അത്രയ്ക്ക് ഇമോഷണലായ രംഗമായിരുന്നു അത്. ആ 10 മിനിറ്റ് സമയമാണ് ആ സിനിമ. അവിടെ ആളുകൾ അൽപമൊന്ന് ഡിസ്റ്റർബ് ആയാൽ മൊത്തത്തിൽ ഡിസ്റ്റർബ് ആകും. അടുത്ത ദിവസം അത് ഫുൾ കണ്ടിട്ട് ലാൽ തിരിച്ച് പോകുകയായിരുന്നു. അത് പിന്നെ എടുത്തില്ലെന്നും നിർമ്മാതാവ് പറയുന്നു.
Fazil did not agree to that, the producer said about Manichitrathazh