---
title: "ഒരുപാട് വർഷങ്ങൾക്കു ശേഷം ഉർവശിയും മകളും ഒരേ ഫ്രെയിമിൽ, ചിത്രം വൈറൽ "
english_title: "After many years, Urvashi and her daughter in the same frame, the picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100961/after-many-years-urvashi-and-her-daughter-in-the-same-frame-the-picture-went-viral"
published_at: "2023-03-03T08:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64016410e2224_URVASHI.jpg"
keywords: []
---

# ഒരുപാട് വർഷങ്ങൾക്കു ശേഷം ഉർവശിയും മകളും ഒരേ ഫ്രെയിമിൽ, ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർവശി. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആയിട്ടാണ് ഇവരെ കണക്കാക്കുന്നത്. ഇവരുടെ ഭർത്താവ് ആയിരുന്നു മനോജ് കെ ജയൻ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉർവശി. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആയിട്ടാണ് ഇവരെ കണക്കാക്കുന്നത്. ഇവരുടെ ഭർത്താവ് ആയിരുന്നു മനോജ് കെ ജയൻ.

ഒരുപാട് വർഷങ്ങൾ ഇവർ ഒരുമിച്ചു താമസിച്ചു എങ്കിലും പിന്നീട് ഇവർ വേറെ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ വിളി പേര്.

വിവാഹമോചനത്തിനുശേഷം മനോജ് കെ ജയന്റെ കൂടെയാണ് കുഞ്ഞാറ്റ കഴിയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉർവശി സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. മകളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ആയിരുന്നു ഉർവശി പങ്കുവെച്ചത്.

ഒരുപാട് നാളുകൾക്കുശേഷമാണ് ഉർവശിയെയും മക്കളെയും ഒരുമിച്ചു കാണാൻ സാധിച്ചത് എന്നും അതുകൊണ്ടുതന്നെ ഈ ഫോട്ടോ ഞങ്ങൾക്ക് വളരെ സ്പെഷ്യൽ ആണ് എന്ന് ആണ് ഇപ്പോൾ ഉർവശി ആരാധകർ മാത്രമല്ല സാധാരണ സിനിമ പ്രേമികളും പറയുന്നത്.

പഠനം എല്ലാം കഴിഞ്ഞ് ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കുഞ്ഞാറ്റ. തനിക്ക് വീണ്ടും ഒരു മകൻ പിറന്ന സാഹചര്യത്തിൽ അവന് പേരിടുവാനും അവനെ കൊഞ്ചിക്കുവാനും എല്ലാം ആദ്യം എത്തിയത് തന്റെ മകൾ കുഞ്ഞാറ്റ ആണ് എന്ന് ഉർവശി തന്നെ മുൻപ് പല ഇൻറർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.

അതേസമയം ഇരുവരും തമ്മിൽ അത്ര സുഖത്തിൽ അല്ല എന്ന തരത്തിൽ വാർത്തകൾ ആദ്യമൊക്കെ പുറത്തുവന്നിരുന്നു എങ്കിലും ഇപ്പോൾ ഇവരുടെ ഈ ചിത്രം അതിനെല്ലാം ഉള്ള മറുപടിയായി ആണ് വന്നിരിക്കുന്നത്.

അതേസമയം കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നു എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. മകളെ സിനിമയിലേക്ക് വിടുന്നതിന് തനിക്ക് യോജിപ്പില്ല എന്ന് ഉർവശി പറഞ്ഞിട്ടുണ്ട്. എന്തായാലും കുഞ്ഞാറ്റ സിനിമയിലേക്ക് വരുമോ എന്ന വാർത്തകൾ ഇപ്പോഴും സജീവമായി തന്നെ നിലനിൽക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100961/after-many-years-urvashi-and-her-daughter-in-the-same-frame-the-picture-went-viral)