തെലുങ്കിലെ മുന്നിലെ താരങ്ങളിൽ ഒരാളാണ് നടൻ നാഗശൗര്യ. മലയാളം സിനിമയിൽ ഇദ്ദേഹം അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് എല്ലാം തന്നെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. .ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹം നടുറോട്ടിൽ ഇറങ്ങി ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന വീഡിയോ ആണ് അത്.
ആദ്യം നിരവധി ആളുകൾ ഇദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. എങ്കിലും പിന്നീട് കാരണം അറിഞ്ഞപ്പോൾ പ്ലേറ്റ് നേരെ തിരിയുകയായിരുന്നു. യുവാവിനെ തടയുകയും മാപ്പുപറയുവാൻ ആവശ്യപ്പെടുകയും മാത്രമാണ് ഇദ്ദേഹം ചെയ്യുന്നത്. ഈ യുവാവ് അയാളുടെ കാമുകി എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ അടിക്കുകയും . ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ആണ് നടൻ നടുറോഡിൽ ഇറങ്ങുന്നതാണ് കാരണം.
എന്നാൽ താരം പറയുന്നത് താൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ പിന്തിരിയാൻ ഒരുങ്ങിയ യുവാവിന്റെ കയ്യിൽ പിടിച്ചുനിർത്തുക മാത്രമാണ് ചെയ്തത് എന്നാണ്. എന്നാൽ യുവാവ് പറഞ്ഞത് അത് അയാളുടെ കാമുകിയാണ് എന്നാണ്. നിങ്ങളുടെ കാമുകി ആണെങ്കിലും അവരോട് ഇതുപോലെ മോശമായി പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ല എന്നു പറഞ്ഞുകൊണ്ട് ആയിരുന്നു നടൻ തടഞ്ഞത്. നിരവധി ആളുകൾ ആണ് നടനെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
Content Highlight: The actor tackled the young man in the middle of the road; Because this
































