മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ബിഗ് ബോസ് സീസണിലും താരം മത്സരാർത്ഥിയായി വന്നിരുന്നു . ബിഗ് ബോസ് വീട്ടിൽ 100 ദിവസം തികച്ച മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഇവർ എന്ന് മാത്രമല്ല പരിപാടി അവസാനിച്ചപ്പോൾ നാലാം സ്ഥാനമായിരുന്നു ഇവർ കരസ്ഥമാക്കിയത്.
ഈ പരിപാടിയിലൂടെ ധാരാളം ആരാധകരെയും സ്വന്തമാക്കി. എന്നുമാത്രമല്ല ധാരാളം വിരോധികളെയും ഇവർ നേടി എന്നും പറയുന്നതായിരിക്കും ശരി. അതേസമയം സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ് തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ റോബിന്റെയും ആരതിയുടെയും ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ ആണ് ലക്ഷ്മി പ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരുടെയും വിവാഹനിശ്ചയ ദിനത്തിൽ എടുത്ത ഫോട്ടോ ആണ് ഇത്.കുടുംബം വലുതാവുകയാണ് എന്നും ഈ ഫോട്ടോ ഇപ്പോൾ പോസ്റ്റ് ചെയ്യുവാൻ ഒരു കാരണം കൂടിയുണ്ട് എന്നും കുറച്ചു ദിവസം കൂടി കാത്തിരിക്കും എന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്.
റോബിനെയും ആരതിയെയും അനിയൻ എന്നും അനിയത്തി എന്നുമാണ് ലക്ഷ്മി പ്രിയ വിളിച്ചിരിക്കുന്നത്. ദൈവത്തിനു നന്ദി എന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർക്കുന്നു. അതേ സമയം എന്താണ് ലക്ഷ്മി പ്രിയ ഒരുക്കി വെച്ചിരിക്കുന്ന സർപ്രൈസ് എന്നറിയുവാൻ ഇപ്പോൾ മലയാളികൾ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ്.
Content Highlight: The family grows larger; Laxmipriya says thank god wait for few more days there is a surprise; This is how it happened
































