---
title: "ബ്ലഡ് ഗ്രൂപ്പ് മാറിയതോടെ മകളല്ലെന്ന് അച്ഛന്‍,  എന്റെ ജീവിതസാഹചര്യമാണ് എന്നെ ഇങ്ങനെയാക്കിയത്; മഞ്ജു സുരേഷ്"
english_title: "My life situation made me like this; Manju Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100819/my-life-situation-made-me-like-this-manju-suresh"
published_at: "2023-03-02T15:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400783f9d3e9_manju.jpg"
keywords: []
---

# ബ്ലഡ് ഗ്രൂപ്പ് മാറിയതോടെ മകളല്ലെന്ന് അച്ഛന്‍,  എന്റെ ജീവിതസാഹചര്യമാണ് എന്നെ ഇങ്ങനെയാക്കിയത്; മഞ്ജു സുരേഷ്

> **Lead Summary:** നാടകത്തിലൂടെയാണ് മഞ്ജു സുരേഷ് അഭിനേത്രിയായി മാറുന്നത്. ഓഫ് സ്‌ക്രീനില്‍ ജ്യൂസ് കടയും ഓട്ടോറിക്ഷയുമൊക്കെയായി മുന്നോട്ട് നീങ്ങുകയാണ് മഞ്ജു സുരേഷ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ മഞ്ജു അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് തന്റെ ജീവിതകഥ മഞ്ജു പങ്കുവെച്ചിരുന്നു.

## Article Content

നാടകത്തിലൂടെയാണ് മഞ്ജു സുരേഷ് അഭിനേത്രിയായി മാറുന്നത്. ഓഫ് സ്‌ക്രീനില്‍ ജ്യൂസ് കടയും ഓട്ടോറിക്ഷയുമൊക്കെയായി മുന്നോട്ട് നീങ്ങുകയാണ് മഞ്ജു സുരേഷ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ മഞ്ജു അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് തന്റെ ജീവിതകഥ മഞ്ജു പങ്കുവെച്ചിരുന്നു.

ഒരു കോളനിയിലാണ് ജനിച്ച് വളര്‍ന്നത്. അച്ഛന്റെ ആള്‍ക്കാര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നവരായിരുന്നുവെന്നും മഞ്ജു പറയുന്നു. മണ്ണിന്റെ പണിയായിരുന്നു അവര്‍ക്ക്. തന്റെ അമ്മ ഇഷ്ടികച്ചൂളയില്‍ പണിക്ക് പോവുമായിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ താരം തന്റെ അച്ഛന്റെ സ്വഭാവത്തെക്കുറിച്ച് മനസ് തുറക്കുകയാണ്.

കൂടിയാല്‍ അത് കണ്ണിലൊഴിക്കുക വരെ ചെയ്യുമായിരുന്നുവെന്നാണ് മഞ്ജു ഓര്‍ക്കുന്നത്. അമ്മയ്ക്ക് നല്ല മുടിയായിരുന്നു, അത് പിടിച്ച് അടുപ്പിലേക്ക് വെക്കുമായിരുന്നുവെന്നാണ് മഞ്ജു തുറന്ന് പറയുന്നത്. അച്ഛന്‍ ആദ്യം ഭക്ഷണം കഴിച്ച ശേഷം ബാക്കിയുള്ളതില്‍ ചാരം വാരിയിടുമായിരുന്നുവെന്നും മഞ്ജു വെളിപ്പെടുത്തുന്നുണ്ട്.

പ്രശ്‌നമാകുമ്പോള്‍ അമ്മ ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോവുമായിരുന്നു. എന്നാല്‍ ഇനി മദ്യപിക്കില്ലെന്ന് പറഞ്ഞ് അച്ഛന്‍ അമ്മയെ തിരിച്ച് വിളിച്ച് പോരും. പക്ഷെ അച്ഛന്‍ പിന്നെയും പഴയ അവസ്ഥ തന്നെയായിരിക്കുമെന്നും മഞ്ജു പറയുന്നു. അമ്മ പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. റെയില്‍വെ ട്രാക്കില്‍ നിന്നൊക്കെ പിടിച്ച് മാറ്റിയിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്.

അതേമസയം അച്ഛന്‍ ഇപ്പോള്‍ മദ്യപിക്കാറില്ലെന്നും എന്നാല്‍ അച്ഛനും അമ്മയുമായി തനിക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും മഞ്ജു പറയുന്നു. അവരെക്കുറിച്ച് ഞാനൊന്നും സംസാരിക്കാറില്ല. എന്റെ ജീവിതസാഹചര്യമാണ് എന്നെ ഇങ്ങനെയാക്കിയത് എന്നാണ് താരം പറയുന്നത്. പിന്നാലെ താരം തന്റെ കുട്ടിക്കാലത്തുണ്ടായ സംഭവം തുറന്ന് പറയുകയാണ്. 

കുട്ടിക്കാലത്ത് എനിക്ക് രണ്ട് സര്‍ജറി ചെയ്തിരുന്നു. രണ്ടാമത്തെ സര്‍ജറിക്ക് പോയപ്പോള്‍ ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു. എന്റെ ബ്ലഡ് ഗ്രൂപ്പ് എ പോസിറ്റീവായിരുന്നു. എന്റേതും അവളുടേതുമല്ല, പിന്നെ ഇതാരുടെ ഗ്രൂപ്പാണെന്നായിരുന്നു അച്ഛന്‍ ചോദിച്ചത് എന്നാണ് മഞ്ജു പറയുന്നത്. അന്ന് മുതല്‍ ഇത് എന്റേതല്ല എന്ന് പറയാറുണ്ടായിരുന്നുവെന്നും ആ വേര്‍തിരിവ് ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു.

എന്റെ മോനെ വളര്‍ത്തിയത് എന്റമ്മയാണ്. എനിക്ക് അവരൊന്നും തന്നിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ കുഞ്ഞിന് ഉടുപ്പിടാന്‍ പൈസ കൊടുക്കും. ഇത് ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അവിടെയുള്ളൊരാള്‍ എന്നെ വല്ലാതെ പറഞ്ഞിരുന്നു. അച്ഛനോ അമ്മയോ അതില്‍ ഇടപെട്ടിരുന്നില്ല. അവര്‍ മരിച്ചാല്‍ പോലും ആ വീട്ടില്‍ കയറില്ലെന്ന് ഞാന്‍ അന്ന് ശപഥം എടുത്തതാണ് എന്നാണ് താരം വെളിപ്പെടുത്തുന്നത്. 

എന്റെ മോനെ വളര്‍ത്തിയത് എന്റമ്മയാണ്. എനിക്ക് അവരൊന്നും തന്നിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ കുഞ്ഞിന് ഉടുപ്പിടാന്‍ പൈസ കൊടുക്കും. ഇത് ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അവിടെയുള്ളൊരാള്‍ എന്നെ വല്ലാതെ പറഞ്ഞിരുന്നു. അച്ഛനോ അമ്മയോ അതില്‍ ഇടപെട്ടിരുന്നില്ല. അവര്‍ മരിച്ചാല്‍ പോലും ആ വീട്ടില്‍ കയറില്ലെന്ന് ഞാന്‍ അന്ന് ശപഥം എടുത്തതാണ് എന്നാണ് താരം വെളിപ്പെടുത്തുന്നത്. 

അതേസമയം, അച്ഛനെയും അമ്മയെയും അത്രയും സ്നേഹിച്ച മകളാണ് ഞാന്‍. എന്റെ മോനെ ആണയിട്ട ശപഥമാണെന്നും മഞ്ജു പറയുന്നു. സഹോദരന്‍ നോക്കുന്നതിലും നന്നായി ഞാന്‍ അവരെ നോക്കിയിരുന്നു. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കരുത്, അവരുമായി ഒരു ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നും മഞ്ജു സുരേഷ് വെളിപ്പെടുത്തുന്നുണ്ട്.

ഞാന്‍ ഈ പറയുന്നതൊക്കെ കേട്ട് ഇനി അച്ഛന്‍ കുടിച്ച് വന്ന് ചീത്ത വിളിക്കുമോ എന്നൊന്നും അറിയില്ല എന്നും താരം തുറന്ന് പറയുന്നുണ്ട്. തന്റെ കല്യാണത്തെക്കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. ഭര്‍ത്താവും നാടകത്തില്‍ സജീവമായിരുന്നുവെന്നാണ് താരം പറയുന്നത്. അമ്മയും ആങ്ങളയും കല്യാണത്തിന് വന്നിരുന്നു.

അച്ഛനോട് പറഞ്ഞെങ്കിലും പങ്കെടുത്തിരുന്നില്ലെന്നാണ് താരം ഫറയുന്നത്. എന്നാല്‍ കല്യാണത്തിന് വിളിച്ചില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഞാന്‍ മോളല്ലെന്ന് പറയുന്ന ആള്‍ എന്തിനാണ് ഈ പരാതി പറയുന്നതെന്നറിയില്ല എന്നാണ് താരം അഭിപ്രായപ്പെടുന്നത്. അതേസമയം, തനിക്ക് അമ്മയോട് വെറുപ്പൊന്നുമില്ല, അച്ഛനോടാണ് പ്രശ്നമെന്നു മഞ്ജു വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100819/my-life-situation-made-me-like-this-manju-suresh)