പ്രമുഖ നടനുമായി അനുഷ്‌കയ്ക്ക് ബന്ധം? പ്രഭാസ് നടിയിൽ നിന്ന് അകന്നത് നിൽക്കാനുള്ള കാരണം ഇത് ? റിപ്പോർട്ട്

പ്രമുഖ നടനുമായി അനുഷ്‌കയ്ക്ക് ബന്ധം? പ്രഭാസ് നടിയിൽ നിന്ന് അകന്നത് നിൽക്കാനുള്ള കാരണം ഇത് ? റിപ്പോർട്ട്
2023-03-02T13:17:00 | By Susmitha Surendran

തെന്നിന്ത്യ മുഴുവൻ ഉയർന്ന് കേട്ട ഗോസിപ്പ് ആയിരുന്നു നടൻ പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയം. 2009-ൽ ബില്ലയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയാണ് അനുഷ്കയെ ആരാധകർ കണക്കാക്കുന്നത്. പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചപ്പോഴെല്ലാം തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുഷ്കയും പ്രഭാസും പറഞ്ഞിട്ടുള്ളത്. എങ്കിലും ഗോസിപ്പുകൾക്ക് ഒന്നും കുറവുണ്ടായിരുന്നില്ല.


എന്നാൽ പ്രഭാസും അനുഷ്‌കയും അടുത്തിടെ വേർപിരിഞ്ഞതായി പറഞ്ഞുള്ള ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സിയാസറ്റ് ഡോട്ട് കോമിന്റേതാണ് പുതിയ റിപ്പോർട്ട്. വേർപിരിയാനുണ്ടായ കാരണവും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അനുഷ്‌കയ്‌ക്ക് പ്രമുഖ നടനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ നടിക്കും പ്രഭാസിനും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അനുഷ്‌കയുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ ഫലമായി പ്രഭാസ് അനുഷ്‌കയിൽ നിന്ന് അകലുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ ബോളിവുഡ് നടി കൃതി സനോണും പ്രഭാസും വിവാഹിതരാകാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനുഷ്‌കയുമായി പിരിഞ്ഞ ശേഷമാണ് ഇവർ പ്രണയത്തിലായത് എന്നായിരുന്നു വിവരം. എന്നാൽ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രഭാസിന്റെ ടീം നിഷേധിച്ചതിന് പിന്നാലെയാണ് അനുഷ്‌കയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ വരുന്നത്. ആദിപുരുഷിൽ പ്രഭാസും കൃതിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.


സിനിമ നിരൂപകനായ ഉമൈർ സന്ധ കൃതി സനോണിന്റെയും പ്രഭാസിന്റെയും വിവാഹ നിശ്ചയത്തെ കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്., 'ബ്രേക്കിംഗ് ന്യൂസ്: കൃതിസനോണിന്റെയും പ്രഭാസിന്റെയും വിവാഹനിശ്ചയം അടുത്ത ആഴ്ച മാലിദ്വീപിൽ നടക്കും!' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൃതിയും പ്രഭാസും തമ്മിൽ ഡേറ്റിങ്ങിലാണെന്ന വാർത്തകൾ വന്നത്.

കൃതി സനോണിനൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടുള്ള വരുൺ ധവാൻ, കൃതിക്ക് പ്രണയമുണ്ടെന്ന് സൂചന നൽകിയതോടെ അത് പ്രഭാസ് ആണെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുകയായിരുന്നു. എന്നാൽ, അദ്ദേഹം പ്രഭാസിന്റെ പേര് പറഞ്ഞിരുന്നില്ല. വരുൺ ഒരിക്കൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ ഷോയിൽ എത്തിയപ്പോഴാണ് കൃതിക്ക് പ്രണയമുണ്ടെന്ന് വ്യക്തമാക്കിയത്.

അയാൾ മുംബൈയിൽ നിന്നുള്ള ആളല്ലെന്നും വരുൺ വ്യക്തമാക്കിയിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകിയത്. തുടർന്നാണ് വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അടക്കം വന്നത്. എന്നാൽ കൃതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹ നിശ്ചയ വാർത്തകൾ തെറ്റാണെന്ന് അറിയിക്കുകയായിരുന്നു.

നിലവിൽ പ്രൊജക്ട് കെ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ അമിതാഭ് ബച്ചനും ദിഷ പട്ടാണിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാൻ എത്തിയേക്കുമെന്ന ചില അഭ്യൂഹങ്ങളുമുണ്ട്. 


Content Highlight: Anushka in a relationship with a leading actor? Is this the reason Prabhas stayed away from the actress? Report

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup