ചാരത്തിൽ നിന്നാണ് തുടങ്ങിയതാണ്,എനിക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയതാണ്; മേഘ്ന വിൻസെന്റ്

ചാരത്തിൽ നിന്നാണ് തുടങ്ങിയതാണ്,എനിക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയതാണ്; മേഘ്ന വിൻസെന്റ്
2023-03-02T12:53:00 | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന വിൻസെന്റ്. ചന്ദമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന ജനപ്രീതി നേടുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ആളാണ് മേഘ്ന. 

നിലവിൽ മലയാളത്തിൽ മിസ്സിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മേഘ്‌ന. അതിനിടെ ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.


അടുത്തിടെ മേഘ്‌ന ഒരു വീട് വാങ്ങിയിരുന്നു. വീടിന്റെ രജിസ്‌ട്രേഷൻ മുതൽ മോടിപിടിപ്പിക്കലും ഗൃഹപ്രവേശം വരെ താരം തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വീട് സ്വന്തമാക്കുക എന്നത് തന്നെ ആയിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്നാണ് മേഘ്‌ന പറയുന്നത്. ഇനിയുള്ള ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേഘ്ന.

വലിയ സ്വപ്‌നങ്ങൾ ആയിട്ട് അങ്ങനെയൊന്നുമില്ല. വീട് തന്നെ ആയിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്‌നം. വീട് പണി എല്ലാം കഴിഞ്ഞ് അത് കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞുപോയി. ഒരുപാട് പേർ കമന്റിലൊക്കെ എന്തിനാ മേഘ്ന ഇങ്ങനെ കരയേണ്ട കാര്യം എന്തായിരുന്നു എന്ന് ചിലർ എന്നോട് ചോദിച്ചിരുന്നു.

മേഘ്‌നയുടെ രണ്ടാമത്തെ വീടല്ലേ ഇത്. കൊച്ചിയിൽ വേറെ വീടില്ല പിന്നെ എന്തിനാ ഇമോഷണൽ ആയത് എന്നൊക്കെ ആയിരുന്നു ചോദ്യം. സത്യത്തിൽ 2018 ൽ എനിക്ക് ഉണ്ടായിരുന്ന വീട് വിൽക്കേണ്ട അവസ്ഥ വന്നു. അപ്പോൾ മുതൽ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം ആണ് ഒരു വീട് വാങ്ങണം എന്നത്.


ചാരത്തിൽ നിന്നാണ് തുടങ്ങിയതാണ്. അങ്ങനെ റീ ക്രിയേറ്റ് ചെയ്തതാണ് എന്റെ പുത്തൻ വീട്. അത് എനിക്ക് സ്പെഷ്യലായിരുന്നു അപ്പോൾ എനിക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയതാണ്. എന്റെ ഒരു ആഗ്രഹം ആയിരുന്നു വീട്. അത് നടന്നു. ഇനി ഒഴുക്കിന് അനുസരിച്ച് മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്നും മേഘ്ന പറഞ്ഞു.

ജീവിതം എന്താണ് എന്ന് സ്വയം പഠിക്ക് എന്ന് എന്നോട് പറഞ്ഞത് അമ്മയാണ്. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യൂ. നിന്നെക്കൊണ്ട് ആകില്ലെങ്കിൽ ഞാൻ വരാം എന്നാണ് അമ്മ പറഞ്ഞത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ഒക്കെ ചെയ്യാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ. പണ്ട് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ ചെയ്യുമ്പോൾ അതിന്റെ സന്തോഷം വേറെയാണെന്നും മേഘ്‌ന പറഞ്ഞു.

തിരിച്ചു വരവിൽ തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രമാണ് മിസിസ് ഹിറ്റലറിലെ ജ്യോതിയെന്നും മേഘ്‌ന അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ എല്ലാ ഫീലിങ്ങ്സും ഉണ്ടാകില്ലേ. എല്ലാ പെൺകുട്ടികളും അത് എക്സ്പ്രസ് ചെയ്യില്ല.

പക്ഷെ എന്റെ ജ്യോതി എന്ന കഥാപാത്രം എല്ലാ ഫീലിങ്ങ്സും എക്സ്പ്രസ് ചെയ്യുന്ന ഒരു കഥാപാത്രം ആണ്. അത് ഏറ്റെടുത്തതിന് പ്രേക്ഷകരോട് നന്ദി പറയുന്നു എന്നും മേഘ്ന പറഞ്ഞു. മോഹക്കടല്‍, ഇന്ദിര, ഓട്ടോഗ്രാഫ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച ശേഷമാണ് മേഘ്ന ചന്ദനമഴയില്‍ എത്തുന്നത്. 

Content Highlight: Now Meghna Vincent's new interview is going viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup