---
title: "മാളവിക മോഹനൻ ചിത്രം  'ക്രിസ്റ്റി' ഇനി ഒടിടിയിലേക്ക്"
english_title: "Now the new news is that the film starring Malavika Mohanan is getting ready for OTT streaming."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100748/now-the-new-news-is-that-the-film-starring-malavika-mohanan-is-getting-ready-for-ott-streaming"
published_at: "2023-03-02T11:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64003d2727967_cristy.jpg"
keywords: []
---

# മാളവിക മോഹനൻ ചിത്രം  'ക്രിസ്റ്റി' ഇനി ഒടിടിയിലേക്ക്

> **Lead Summary:** മാളവിക മോഹനനും മാത്യുവും ഒന്നിച്ച ചിത്രമാണ് 'ക്രിസ്റ്റി'. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.

## Article Content

മാളവിക മോഹനനും മാത്യുവും ഒന്നിച്ച ചിത്രമാണ് 'ക്രിസ്റ്റി'. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.

ഇപ്പോഴിതാ മാളവിക മോഹനൻ നായികയായ ചിത്രം ഒടിടി സ്‍ട്രീമിംഗിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സോണി ലിവാണ് മാത്യു നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ മാസം തന്നെ മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആരംഭിച്ചേക്കുമെന്ന് ലെറ്റ്‍സ്‍സിനിമ ട്വീറ്റ് ചെയ്യുന്നു. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കഥ ആൽവിൻ ഹെൻറിയുടേത് തന്നെ. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100748/now-the-new-news-is-that-the-film-starring-malavika-mohanan-is-getting-ready-for-ott-streaming)