---
title: "വിവാഹത്തിന് ഇന്ത്യന്‍ വസ്ത്രം അണിഞ്ഞ പാകിസ്ഥാന്‍ നടി വിവാദത്തിൽ "
english_title: "Pakistani actress wearing Indian dress for wedding in controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100726/pakistani-actress-wearing-indian-dress-for-wedding-in-controversy"
published_at: "2023-03-02T09:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640021ba3bc97_ushna.jpg"
keywords: []
---

# വിവാഹത്തിന് ഇന്ത്യന്‍ വസ്ത്രം അണിഞ്ഞ പാകിസ്ഥാന്‍ നടി വിവാദത്തിൽ 

> **Lead Summary:** **വി**വാഹത്തിന് ഇന്ത്യന്‍ വസ്ത്രം അണിഞ്ഞ പാകിസ്ഥാന്‍ നടി ഉഷ്ന ഷായാണ് വിവാദത്തിലായിരിക്കുന്നത്.താരം വിവാഹത്തിന് ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രം ധരിച്ചെന്ന് കാട്ടി നിരവധി പേ‌ര്‍ വിമര്‍ശനവും പരിഹാസവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

## Article Content

**വി**വാഹത്തിന് ഇന്ത്യന്‍ വസ്ത്രം അണിഞ്ഞ പാകിസ്ഥാന്‍ നടി ഉഷ്ന ഷായാണ് വിവാദത്തിലായിരിക്കുന്നത്.താരം വിവാഹത്തിന് ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രം ധരിച്ചെന്ന് കാട്ടി നിരവധി പേ‌ര്‍ വിമര്‍ശനവും പരിഹാസവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗോള്‍ഫ് താരമായ ഹംസ അമിനെയാണ് ഉഷ്ന വിവാഹം ചെയ്തിരിക്കുന്നത്.ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്.

ഉഷ്ന അണിഞ്ഞിരിക്കുന്നത് പരമ്ബരാഗത ഇന്ത്യന്‍ വസ്ത്രവും ആഭരണങ്ങളുമാണെന്നും ഈയിടെയായി ധാരാളം പാക് പെണ്‍കുട്ടികള്‍ വിവാഹത്തിന് ഇതുപോലുള്ള ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതായും പലരും ഇവരുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തു.ഈ പ്രവണത ശരിയല്ലെന്നും പാകിസ്ഥാനിലുള്ളവര്‍ എന്തിനാണ് ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ഉഷ്ന തന്നെ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി നല്‍കിയത്.വിവാഹവസ്ത്രവും കയ്യിലെ മോതിരവും മെഹന്ദിയുമെല്ലാം കാണുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചായിരുന്നു മറുപടി.

* 'എന്റെ വസ്ത്രത്തില്‍ പരാതിയുള്ളവര്‍ക്ക്, നിങ്ങളെ ആരെയും ഞാനെന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.നിങ്ങളല്ല എന്റെ വസ്ത്രത്തിന് പണം ചെലവാക്കിയത്.എന്റെ വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാം ശുദ്ധമായും പാകിസ്ഥാനിയാണ്.എന്റെ ഹൃദയം പകുതി ഓസ്ട്രിയന്‍ ആണ്.'* എന്നായിരുന്നു ഉഷ്നയുടെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100726/pakistani-actress-wearing-indian-dress-for-wedding-in-controversy)