---
title: "നമ്മുടെ സങ്കല്‍പ്പത്തിനുമപ്പുറം നീളമുള്ള ഒരു നാവ്...! വൈറൽ വീഡിയോ കാണാം "
english_title: "A tongue longer than our imagination...! Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100720/a-tongue-longer-than-our-imagination-watch-the-viral-video"
published_at: "2023-03-02T09:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64001cad33146_tongue.jpg"
keywords: []
---

# നമ്മുടെ സങ്കല്‍പ്പത്തിനുമപ്പുറം നീളമുള്ള ഒരു നാവ്...! വൈറൽ വീഡിയോ കാണാം 

> **Lead Summary:** **ലോ**കത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങൾ, നീളം കൂടിയ മുടി എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പേരില്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയ നിരവധി ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്.

## Article Content

**ലോ**കത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങൾ, നീളം കൂടിയ മുടി എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പേരില്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയ നിരവധി ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്.

അതിന് സമാനായൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു സാധാരണ മനുഷ്യന്‍റെ നാവിന്‍റെ നീളം നമ്മുക്ക് സങ്കല്‍പിക്കാന്‍ പറ്റും. എന്നാല്‍ നമ്മുടെ സങ്കല്‍പ്പത്തിനുമപ്പുറം നീളമുള്ള ഒരു നാവ് കണ്ടാലോ? അത്തരത്തില്‍ നമ്മെ അതിശയിപ്പിക്കുന്ന ഒരു നാവിന്‍റെ ഉടമയെ അറിയാം.

ഫെബ്രുവരി 26 ന് ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. കാറില്‍ ഇരിക്കുന്ന ഒരു സ്ത്രീ തന്‍റെ വായുടെ ഒരു വശം വിരല്‍വച്ച് വലിച്ച് പിടിക്കുന്നു. അതിന് പിന്നാലെ അവര്‍ നാക്ക് പുറത്തേക്ക് നീട്ടുന്നതാണ് വീഡിയോ. നമ്മളെല്ലാവരും ചെയ്യുന്നത് പോലെ വളരെ സാധാരണമായ ഒരു കാര്യം.

എന്നാല്‍, ഏറ്റവും ഒടുവില്‍, പുറത്തേക്ക് വരുന്ന നാവിന്‍റെ നീളം കണ്ടാല്‍ നമ്മളെല്ലാവരും ആതിശയിക്കുമെന്ന് ഉറപ്പ്. അവിശ്വസനീയമായ നീളത്തിലുള്ള നാവ്. നാവിന്‍റെ അറ്റം കൊണ്ട് മുക്കിന്‍ തുമ്പ് തൊടാനുള്ള ശ്രമം കുട്ടിക്കാലത്ത് പലരും ചെയ്ത് പരാജയപ്പെട്ടതാകും. എന്നാല്‍. അത്തരമൊരു ശ്രമം ഇവര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്നുറപ്പ്.

അസാധാരണ നീളമുള്ള നാക്കുള്ള സ്ത്രീയുടെ വീഡിയോ വൈറലായതിന് പിന്നാലെ കമന്‍റുമായി നിരവധി പേരെത്തി. ചിലര്‍ ക്രൂരമായ തമാശകളായിരുന്നു പങ്കുവച്ചത്. പല്ലിയെന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്.

> ഹൊറർ സിനിമയായ ഇറ്റിലെ "ഫീമെയിൽ പെന്നിവൈസ്" എന്നാണ് മറ്റൊരാൾ വീഡിയോ കണ്ട് പ്രതികരിച്ചത്. വേറൊരാളാകട്ടെ 'വിഷത്തിന്‍റെ സ്ത്രീ പതിപ്പെ'ന്നാണ് വിശേഷിപ്പിച്ചു. വീഡിയോ ഇതിനകം 27 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അതേ സമയം നിരവധി പേര്‍ വീഡിയോ കണ്ട് അതിശയിച്ചു. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആശ്ചര്യപ്പെട്ടവരും കുറവല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/100720/a-tongue-longer-than-our-imagination-watch-the-viral-video)