---
title: "'അത് ഒരു മനുഷ്യനെ പച്ചയ്ക്ക് കീറിമുറിക്കുന്നതിന് തുല്യമാണ്';തന്നെ വേദനിപ്പിച്ച ഒരു ഗോസിപ്പ് വാർത്തയെക്കുറിച്ച് പ്രതികരിച്ച്  ടോഷ് ക്രിസ്റ്റി.."
english_title: "Actor Tosh Christie reacts to a gossip story that hurt him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100711/actor-tosh-christie-reacts-to-a-gossip-story-that-hurt-him"
published_at: "2023-03-02T07:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64000130665b7_TOSH_F.jpg"
keywords: []
---

# 'അത് ഒരു മനുഷ്യനെ പച്ചയ്ക്ക് കീറിമുറിക്കുന്നതിന് തുല്യമാണ്';തന്നെ വേദനിപ്പിച്ച ഒരു ഗോസിപ്പ് വാർത്തയെക്കുറിച്ച് പ്രതികരിച്ച്  ടോഷ് ക്രിസ്റ്റി..

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോഷ് ക്രിസ്റ്റി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ചന്ദ്ര ലക്ഷ്മൺ. സീരിയൽ മേഖലയിലൂടെ ആണ് ഇരുവരും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോഷ് ക്രിസ്റ്റി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ചന്ദ്ര ലക്ഷ്മൺ. സീരിയൽ മേഖലയിലൂടെ ആണ് ഇരുവരും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്.

സ്വന്തം സുജാത എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് ആ പരിചയം പ്രണയത്തിൽ എത്തുന്നതും പിന്നീട് ആ പ്രണയം വിവാഹത്തിൽ എത്തുന്നതും. ഇന്ന് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ് ഇവർ.

രണ്ടുപേരും രണ്ടു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു എങ്കിലും ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിരു അല്ലായിരുന്നു. വളരെ സന്തോഷപൂർവ്വം ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. അടുത്തിടെയായിരുന്നു ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചത്. മകൻറെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇവരുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേസമയം ഇപ്പോൾ നിരവധി ഗോസിപ്പുകൾ ആണ് ചന്ദ്രയുടെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ തന്നെ വേദനിപ്പിച്ച ഒരു ഗോസിപ്പ് വാർത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് ടോഷ്.

> “കുട്ടി ജനിച്ചതിനുശേഷം ആയിരുന്നു വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായത്. ഞങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചിലപ്പോൾ ഇൻറർവ്യൂ ഒക്കെ കൊടുക്കാറുണ്ട്. പക്ഷേ ക്ലിക്ക് കിട്ടാൻ വേണ്ടി എന്തും എഴുതി പിടിപ്പിക്കുന്നവർ ആണ് ചില മാധ്യമങ്ങൾ. ഒരിക്കൽ ചന്ദ്ര ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. പോസ്റ്റ് പാർട്ടം റിക്കവറി മോഡ് എന്നായിരുന്നു സ്റ്റാറ്റസ് ഇട്ടത്. പക്ഷേ ചില ഓൺലൈൻ മാധ്യമങ്ങൾ അതിനെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നാക്കി.ഞങ്ങളുടെ ഫോട്ടോ ഒക്കെ വെച്ചിട്ട് ആയിരുന്നു അവർ വാർത്ത നൽകിയത്. അതിനു താഴെ കുഞ്ഞിനെ അമ്മക്കുന്ന വാർത്തകൾ ഒക്കെ അവർ പറയുന്നു” – ടോഷ് പറയുന്നു.

> “വിവാഹ സമയത്ത് ധാരാളം ഗോസിപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഞങ്ങൾക്ക് വലിയ പ്രശ്നമല്ല. പക്ഷേ കുഞ്ഞുങ്ങളുടെ കാര്യം പറയുമ്പോൾ കുറച്ചെങ്കിലും ബോധം ഉണ്ടാവണം. അതല്ലാതെ ചാനലിന്റെ റീച്ച് കിട്ടുവാൻ വേണ്ടി എന്തും എഴുതി പിടിപ്പിക്കരുത്. അത് ഒരു മനുഷ്യനെ പച്ചയ്ക്ക് കീറിമുറിക്കുന്നതിന് തുല്യമാണ്. ആ ഒരു സംഭവം ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ മറ്റുള്ള കാര്യങ്ങൾ ഒന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ കുടുംബത്തിലുള്ളവർക്ക് പോലും ഒരുപാട് വേദന നൽകിയ സംഭവമായിരുന്നു അത്” – ടോഷ് കൂട്ടിച്ചേർത്തു.

അതേസമയം ഇപ്പോഴേ ഇതുപോലെ ജാഡ ഒക്കെ ഇട്ടു സംസാരിക്കുവാൻ തുടങ്ങിയോ എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇതിൽ ജാഡ ഒന്നുമില്ല എന്നും അത്യാവശ്യം കൺസേണ് ഉള്ള ഒരു പിതാവ് പറയുന്നത് മാത്രമായി കണ്ടാൽ മതി എന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100711/actor-tosh-christie-reacts-to-a-gossip-story-that-hurt-him)