---
title: "നടി അരുണിമയ്ക്ക് അപകടം, നടിയുടെ വിരൽ നഷ്ടപ്പെട്ടു! "
english_title: "Accident to actress Arunima, the actress lost her finger!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100657/accident-to-actress-arunima-the-actress-lost-her-finger"
published_at: "2023-03-01T20:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff6c5911997_arunima.jpg"
keywords: []
---

# നടി അരുണിമയ്ക്ക് അപകടം, നടിയുടെ വിരൽ നഷ്ടപ്പെട്ടു! 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അരുണിമ. അരുണിമ ഘോഷ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്കിടയിൽ ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അരുണിമ. അരുണിമ ഘോഷ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്കിടയിൽ ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്. 

ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നടി അരുണിമയ്ക്ക് അപകടം സംഭവിച്ചു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. വ്യായാമത്തിനിടയിൽ ആണ് ഈ സംഭവം നടക്കുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു അരുണിമ. ഈ സമയത്ത് ആയിരുന്നു കൈവിരലിന് ഗുരുതരമായി ഇവർക്ക് പരിക്കേറ്റത്. ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഇവർക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചു. 12 സ്റ്റിച്ചുകൾ ആണ് ഇവരുടെ കൈവിരലിൽ ഇട്ടത്.

ഡമ്പൽ ഉപയോഗിച്ചുകൊണ്ട് ആയിരുന്നു ഇവർ വ്യായാമം ചെയ്തുകൊണ്ടിരുന്നത്. പെട്ടെന്ന് ഇത് ഇവരുടെ കയ്യിൽ നിന്നും വഴുതി വീഴുകയായിരുന്നു.

നേരെ ഇവരുടെ കാലിലേക്ക് ആയിരുന്നു വീണത്. ഗ്ലാസ് ഭിത്തിയിലേക്ക് ഡംബൽ വീണപ്പോൾ ഗ്ലാസ് തുളച്ചു കയറുകയായിരുന്നു ഇവരുടെ കൈവിരലിലേക്ക്. ഇടതു കൈവിരലിന് ആണ് പരിക്ക് പറ്റിയത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/100657/accident-to-actress-arunima-the-actress-lost-her-finger)