---
title: "അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി"
english_title: "Bomb threat to Amitabh Bachchan's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100639/bomb-threat-to-amitabh-bachchans-house"
published_at: "2023-03-01T19:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff6106809db_amithabachan.jpg"
keywords: []
---

# അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി

> **Lead Summary:** അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

## Article Content

അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോംബ് ഭീഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

നാഗ്പൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച അജ്ഞാതന്‍ ഇരു താരങ്ങളുടേയും വീടുകള്‍ക്ക് സമീപം ബോംബ് സ്ഥാപിച്ചതായി പറയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് നാഗ്പൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ ബോംബ് സ്‌ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി.

എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. അമിതാഭ് ബച്ചന്റെ മുംബൈയിലെ ഏത് വസതിക്കു നേരെയാണ് ബോംബ് ഭീഷണി എന്ന് വ്യക്തമല്ല. ജല്‍സ, ജനക്, വാത്സ, പ്രതീക്ഷ എന്നീ വസതികളാണ് മുംബൈയില്‍ താരത്തിനുള്ളത്.

പ്രതീക്ഷയാണ് മുംബൈയില്‍ ബച്ചന്‍ ആദ്യം വാങ്ങിച്ച ബംഗ്ലാവ്. ജല്‍സയിലാണ് അമിതാഭ് ബച്ചനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മുംബൈയില്‍ ജുഹുവിലാണ് ധര്‍മേന്ദ്രയുടെ വസതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/100639/bomb-threat-to-amitabh-bachchans-house)