---
title: "മോളൊന്ന് കല്യാണം കഴിച്ച് കാണണം എന്നുണ്ട്, ആകെയുള്ള വിഷമം അതാണ്; അനുവിന്റെ അച്ഛൻ"
english_title: "Now the new promo video of Star Magic is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100533/now-the-new-promo-video-of-star-magic-is-going-viral"
published_at: "2023-03-01T13:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff0012d7ed8_anumol.jpg"
keywords: []
---

# മോളൊന്ന് കല്യാണം കഴിച്ച് കാണണം എന്നുണ്ട്, ആകെയുള്ള വിഷമം അതാണ്; അനുവിന്റെ അച്ഛൻ

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുമോള്‍. ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയപ്പോൾ മുതലാണ്. 

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുമോള്‍. ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയപ്പോൾ മുതലാണ്. 

വിവിധ പരമ്പരകളിൽ മുന്നേ അഭിനയിച്ചിട്ടുള്ള അനുമോൾ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ അഭിനയിച്ച് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നൊക്കെ ആരാധകർക്കിടയിൽ അനുവിന്റെ വിളി പേര്.

ഇപ്പോഴിതാ അനുവിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അച്ഛനും സ്റ്റാര്‍ മാജിക്ക് വേദിയിലേക്ക് എത്തിയിരിക്കുകയാണ്. വരുന്ന എപ്പിസോഡിലാണ് അനുവിന്റെ അച്ഛനും ഷോയുടെ ഭാഗമാകുന്നത് .അനുവിനെപ്പോലെ തന്നെ ആടിപ്പാടുന്ന അച്ഛനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.

അച്ഛനെ കുറിച്ച് അനു പറയുന്ന വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. സതീശന്‍ എന്നാണ് അച്ഛന്റെ പേര്. നാട്ടിലൊക്കെ കരിപ്പെട്ടി സതീശന്‍ എന്നാണ് അച്ഛന്‍ അറിയപ്പെടുന്നത്. കരിപ്പെട്ടി കച്ചവടമാണ് അച്ഛന്. ഞങ്ങളെപ്പോഴും ഉടക്കാണെന്നും അനു പറയുന്നതാണ് പ്രോമോ വീഡിയോയിൽ കാണുന്നത്. നേരത്തെ അനുവിനെ എല്ലാവരും സതീശന്റെ മോളായാണ് കണ്ടിരുന്നത്.

ഇപ്പോ ഞാന്‍ അറിയപ്പെടുന്നത് അനുവിന്റെ അച്ഛൻ ആയിട്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇടയ്ക്ക് അതേക്കുറിച്ചൊന്നും പറയണ്ടെന്ന് അനു പറയുമ്പോൾ പറയണമെന്ന് അച്ഛൻ പറയുന്നതും വീഡിയോയിൽ കാണാം. മകളുടെ കാര്യത്തില്‍ ആകെയുള്ള വിഷമം കല്യാണമാണെന്ന് അച്ഛൻ പറയുന്നത്.

കല്യാണം കഴിഞ്ഞ് കാണാന്‍ ആഗ്രഹമുണ്ട്. മോള്‍ക്ക് ഇഷ്ടമുള്ള ആളെ അവള്‍ തന്നെ തിരഞ്ഞെടുക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അച്ഛന്‍ പറയുന്നുണ്ട്. ഷോയിലെത്തിയ അച്ഛന് കരിക്ക് കുടിക്കാന്‍ കൊടുത്തത് തങ്കച്ചനായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഞങ്ങള്‍ അക്കരെയും ഇക്കരെയുമാണെന്ന് തങ്കച്ചൻ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100533/now-the-new-promo-video-of-star-magic-is-going-viral)