---
title: "മാലിക്കില്‍ അഭിനയിച്ച ശേഷം പലരും ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് വരെ പറഞ്ഞു- പാര്‍വതി കൃഷ്ണ"
english_title: "After acting in Malik, many people threatened and even said they would kill them - Parvathy Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100452/after-acting-in-malik-many-people-threatened-and-even-said-they-would-kill-them-parvathy-krishna"
published_at: "2023-03-01T08:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fec3cc3bbeb_paru_1.jpg"
keywords: []
---

# മാലിക്കില്‍ അഭിനയിച്ച ശേഷം പലരും ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് വരെ പറഞ്ഞു- പാര്‍വതി കൃഷ്ണ

> **Lead Summary:** സിനിമാ പ്രേമികള്‍ക്കും ടെലിവിഷന്‍ പ്രേമികള്‍ക്കുമെല്ലാം സുപരിചിതയാണ് പാര്‍വതി കൃഷ്ണ. അവതാരയായി ധാരാളം പരിപാടികളില്‍ പാര്‍വതി എത്തിയിട്ടുണ്ട്. അവതാരകയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അഭിനേത്രിയായും പാര്‍വതി കഴിവ് തെളിയിച്ചിട്ടുണ്ട് .

## Article Content

സിനിമാ പ്രേമികള്‍ക്കും ടെലിവിഷന്‍ പ്രേമികള്‍ക്കുമെല്ലാം സുപരിചിതയാണ് പാര്‍വതി കൃഷ്ണ. അവതാരയായി ധാരാളം പരിപാടികളില്‍ പാര്‍വതി എത്തിയിട്ടുണ്ട്. അവതാരകയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അഭിനേത്രിയായും പാര്‍വതി കഴിവ് തെളിയിച്ചിട്ടുണ്ട് .

മാലിക് എന്ന ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ പാര്‍വതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.'മാലിക് കൊവിഡ് സമയത്താണ് ഇറങ്ങിയത്. മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ എനിക്ക് സിനിമയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.

പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ഡൗണ്‍ ആയിപോയി'' . കാരണം എന്നെ ഞാന്‍ ആദ്യമെ ബിഗ് സ്‌ക്രീനില്‍ കണ്ടു. പിന്നീട് എനിക്ക് ഭയങ്കര സങ്കടമായെന്നാണ് താരം പറയുന്നത്. ഞാനാണ് അതിലെ ഡോക്ടറെന്ന് ചിലർക്ക് മനസിലായിട്ടില്ലെന്നും പാര്‍വതി പറഞ്ഞു .

തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ. അവിടെ നിന്നുള്ള കുറേ പേര് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് താരം ഓര്‍ക്കുന്നു. ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയില്‍ തന്നെ എന്നോട് സംസാരിച്ചുവെന്നാണ് പാര്‍വതി പറയുന്നത് .

ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ ഞാന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടതെന്നാണ് താരം പറയുന്നത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. മാലിക്കിനെ കൊന്ന ഡോക്ടര്‍ എന്നാണ് പിന്നീട് ഞാന്‍ അറിയപ്പെട്ടതെന്നും താരം പറഞ്ഞു .

ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം ചെയ്യുന്ന കുറച്ച് സിനിമകള്‍ ആളുകളുടെ മനസ്സില്‍ നില്‍ക്കണം എന്നാണ് . എന്റെ മകന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ വെച്ച് ഷൂട്ട് ചെയ്യുന്നത് ടാസ്‌കാണ്. നമ്മള്‍ പറയുന്നിടത്ത് കുഞ്ഞുങ്ങള്‍ നില്‍ക്കണമെന്നില്ല.

പാതി രാത്രി വരെ ഷൂട്ട് പോയിട്ടുണ്ടെന്നും താരം പറയുന്നു. ഇവനുറങ്ങുന്ന സീനിന് വേണ്ടി നാലര വരെ കാത്തിരുന്നിട്ടുണ്ട് . എന്റെ മകന്‍ മൂങ്ങയാണ്. രാത്രിയിലാണ് അവന്‍ ഫുള്‍ ഓണായിരിക്കുന്നത്. എനിക്ക് ഉറക്കം വന്നിട്ട് വയ്യ. ബേസിലേട്ടന്റെ കിളിയൊക്കെ പോയിത്തുടങ്ങിയെന്നും പാര്‍വതി പറയുന്നുണ്ട്.

'പുള്ളിക്ക് കുഞ്ഞുങ്ങളെ എടുത്തുള്ള പരിചയമില്ലായിരുന്നു. ഞാന്‍ പാല് കൊടുത്ത് ഉറക്കിക്കൊണ്ട് വരും ബേസിലേട്ടന്‍ എടുക്കാന്‍ നോക്കുമ്പോഴേക്കും അവന്‍ ഉണരും. ആ സമയം ഭയങ്കര രസമായിരുന്നു. കുറച്ച് കഴിഞ്ഞ് കുഞ്ഞ് ഓണ്‍ ആയി. പിന്നെ ഇവര്‍ എബിസിഡിയൊക്കെ പറഞ്ഞോണ്ടിരിക്കുന്നു എന്നും പാര്‍വതി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/100452/after-acting-in-malik-many-people-threatened-and-even-said-they-would-kill-them-parvathy-krishna)