---
title: "ഇന്ദ്രജയും റാവു രമേഷും ഒന്നിക്കുന്നു.....വിശേഷം പങ്കുവെച്ച് താരം, വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് മലയാളി പ്രേക്ഷകർ "
english_title: "Indraja and Rao Ramesh unite in telugu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100433/indraja-and-rao-ramesh-unite-in-telugu"
published_at: "2023-02-28T23:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3e4729108_indraka_ravu_f.jpg"
keywords: []
---

# ഇന്ദ്രജയും റാവു രമേഷും ഒന്നിക്കുന്നു.....വിശേഷം പങ്കുവെച്ച് താരം, വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് മലയാളി പ്രേക്ഷകർ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. രജതി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും ചെറുതായി ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. രജതി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും ചെറുതായി ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.

2007 വർഷം വരെ ഇവർ സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു. ഇന്ദ്രജിത്ത് എന്ന മലയാളം സിനിമയിൽ ആയിരുന്നു ഇവർ 2007 വർഷത്തിൽ അവസാനമായി അഭിനയിച്ചത്. പിന്നീട് 2014 വർഷത്തിൽ ഇവർ തിരിച്ചുവരികയായിരുന്നു. തെലുങ്ക് സിനിമയിലൂടെ ആയിരുന്നു ഇവർ തിരിച്ചുവന്നത്.മലയാള സിനിമയിലേക്ക് ഇവർ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. 12 സി എന്ന സിനിമ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

അതേസമയം ഇപ്പോൾ മറ്റൊരു വിശേഷമാണ് ഇവരുടെതായി പുറത്തുവരുന്നത്.തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റാവു രമേഷ്. നിരവധി തെലുങ്ക് സിനിമകളുടെ ഡബ്ബിങ് പതിപ്പിലൂടെ മലയാളികൾക്കും ഇദ്ദേഹത്തെ സുപരിചിതമാണ്. ഇപ്പോൾ ഇദ്ദേഹവും ഇന്ദ്രജയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

മാരുതി നഗർ സുബ്രഹ്മണ്യം എന്നാണ് സിനിമയുടെ പേര്. ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. രാജ് മധിരാജ് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.മാർച്ചിൽ ആയിരിക്കും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുക എന്നാണ് അറിയാൻ സാധിക്കുന്നത്.

ഒരു ഫാമിലി കോമഡി ചിത്രമായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഇതുപോലെയുള്ള സിനിമകൾ ഇപ്പോൾ തെലുങ്കിൽ നിന്നും വരേണ്ടത് അത്യാവശ്യമാണ് എന്നും ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ ഫാമിലിക്ക് കാണാൻ പറ്റാത്ത സിനിമകളാണ് എന്നും അതും അല്ലെങ്കിൽ ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമകൾ ആയതുകൊണ്ട് തന്നെ കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമകളാണ് എന്നും ഉള്ള പരാതികൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100433/indraja-and-rao-ramesh-unite-in-telugu)