---
title: "ഇതാണോ സാമന്തയുടെ ചർമ്മരോഗം? കൈയുടെ ഫോട്ടോ പുറത്തുവിട്ടു താരം"
english_title: "Is this Samantha's skin disease? The actor released a photo of hand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100419/is-this-samanthas-skin-disease-the-actor-released-a-photo-of-hand"
published_at: "2023-02-28T22:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3124ef520_samantha.jpg"
keywords: []
---

# ഇതാണോ സാമന്തയുടെ ചർമ്മരോഗം? കൈയുടെ ഫോട്ടോ പുറത്തുവിട്ടു താരം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് കേരളത്തിൽ നിന്നും ലഭിക്കുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് കേരളത്തിൽ നിന്നും ലഭിക്കുന്നത്. 

അതേ സമയം അടുത്തിടെ ആയിരുന്നു താരത്തിന് ഒരു രോഗം സ്ഥിരീകരിക്കുന്നത്. ഒരു നാഡീവീക്കവും ചർമ്മരോഗവും ആയിരുന്നു താരത്തിന് സ്ഥിരീകരിച്ചത്. ഇതിൽ നിന്നും താര മെല്ലെ കരകയറി വരികയാണ്.

രോഗത്തിന്റെ വിവരങ്ങൾ താരം പല ഘട്ടങ്ങളിലായി പുറത്തു വിട്ടിട്ടുണ്ട് എങ്കിലും ഇതുവരെ താരം ഒരു ചിത്രം പുറത്ത് വിട്ടിട്ടില്ല ആയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം ആണ് വൈറലായി മാറിയിരിക്കുന്നത്.

കൈയുടെ ഒരു ചിത്രമാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. വളരെ മോശമായ അവസ്ഥയിലാണ് കൈ കാണപ്പെടുന്നത്. ഒരുപാട് ചുവന്നു കിടക്കുന്നുണ്ട് നടിയുടെ കൈ. ഇതുകൂടാതെ അവിടെയും ഇവിടെയുമായി മുറിവുകളും കാണാം. ഇതാണോ നടിയുടെ ചർമ്മരോഗം എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇത് ഷൂട്ടിങ്ങിനിടയിൽ പറ്റിയത് ആണ് എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100419/is-this-samanthas-skin-disease-the-actor-released-a-photo-of-hand)