---
title: "പുത്തന്‍ ലുക്കില്‍ താരം; സെല്‍ഫി ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ"
english_title: "The star in a new look; Social media has taken over the selfie image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100405/the-star-in-a-new-look-social-media-has-taken-over-the-selfie-image"
published_at: "2023-02-28T21:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe247882b76_madhavan.jpg"
keywords: []
---

# പുത്തന്‍ ലുക്കില്‍ താരം; സെല്‍ഫി ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

> **Lead Summary:** **ത**മിഴ് നടന്‍ മാധവന് കേരളത്തിലും ആരാധകര്‍ ഏറെയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

## Article Content

**ത**മിഴ് നടന്‍ മാധവന് കേരളത്തിലും ആരാധകര്‍ ഏറെയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി കഥാപാത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ മാധവന്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ചുളളന്‍ സ്റ്റൈലിലാണ് ഫോട്ടോയില്‍ താരത്തെ കാണാന്‍ കഴിയുന്നത്.

'New look for a new project. Finally. Super excited' എന്ന ക്യാപ്ഷനോടെയാണ് തന്റെ പുതിയ സെല്‍ഫി മാധവന്‍ പങ്കുവെച്ചിരിക്കുന്നത്. സമീപ കാലത്ത് കണ്ട താടിയുള്ള രൂപത്തില്‍ നിന്നും മാറി ഷേവ് ചെയ്തു ഷാര്‍പ് മീശയോടെയാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുതിയ സിനിമയ്ക്ക് വേണ്ടിയുളള മേക്കോവര്‍ ആണോ ഇതെന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പുതിയ സിനിമയെപ്പറ്റിയുളള വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല.

2022 ല്‍ മാധവന്‍ ആദ്യമായി സംവിധായകന്‍ കൂടിയായ റോക്കട്രി: ദി നമ്ബി എഫക്‌ട്, ഹിന്ദി ചിത്രം ധോക്ക: ദി റൗണ്ട് കോര്‍ണര്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍.

റോക്കട്രി: ദി നമ്ബി എഫക്ടില്‍ നമ്പി നാരായണന്റെ ജീവിതമാണ് കാണിച്ചത്. മാധവനായിരുന്നു നമ്ബി നാരായണനെ അവതരിപ്പിച്ചതും. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100405/the-star-in-a-new-look-social-media-has-taken-over-the-selfie-image)