---
title: "'ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി; അസുഖത്തെ കുറിച്ച് ഓട്ടോ​​ഗ്രാഫ് താരം രഞ്ജിത്ത് രാജ്"
english_title: "'Discharged and came home; Autograph star Ranjith Raj talks about his illness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100388/discharged-and-came-home-autograph-star-ranjith-raj-talks-about-his-illness"
published_at: "2023-02-28T20:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe13cb2b1ff_ranjith.jpg"
keywords: []
---

# 'ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി; അസുഖത്തെ കുറിച്ച് ഓട്ടോ​​ഗ്രാഫ് താരം രഞ്ജിത്ത് രാജ്

> **Lead Summary:** ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടൻ രഞ്ജിത്ത് രാജ് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്.

## Article Content

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടൻ രഞ്ജിത്ത് രാജ് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്.

ഒട്ടനവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും രഞ്ജിത്തിനെ കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് ഓട്ടോ​ഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തെയാണ്. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നതും ജെയിംസ് എന്ന കഥാപാത്രത്തിനായിരുന്നു. ഓട്ടോഗ്രാഫിന്റെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു.

സോഷ്യൽമീഡിയയിൽ ര‍ഞ്ജിത്ത് പങ്കുവെക്കുന്ന ചിത്രങ്ങളും ഫോട്ടോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഏക മകൾക്കൊപ്പം റീൽസ് ചെയ്തും രഞ്ജിത്ത് എത്താറുണ്ട്. വിവാഹിതനായതോടെ അഭിനയത്തിൽ അത്ര സജീവമല്ല രഞ്ജിത്ത് രാജ്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ വീണ്ടും ജോലിക്കായി അയർലന്റിലേക്ക് പോയത്. 

എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നടൻ പങ്കിട്ട പോസ്റ്റും ഏറെ വൈറലായിരുന്നു. ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ്. എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവെച്ചത്. 2017ൽ ആണ് രഞ്ജിത്തിന്റേയും നഴ്‌സായ ധന്യയുടേയും വിവാഹം നടന്നത്.

2019ൽ ആണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്. ഇപ്പോഴിതാ രഞ്ജിത്ത് രാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. രഞ്ജിത്ത് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. പ്രിയ നടന് എന്താണ് പറ്റിയതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു .

ഇപ്പോഴിതാ രഞ്ജിത്ത് തന്നെ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി.... ഇനി രണ്ട് മാസം വിശ്രമം എന്നായിരുന്നു രഞ്ജിത്ത് രാജ് കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്നത് രഞ്ജിത്ത് രാജ് വ്യക്തമാക്കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/100388/discharged-and-came-home-autograph-star-ranjith-raj-talks-about-his-illness)