---
title: "ജനിച്ച ശേഷം ആദ്യമായി കഴിഞ്ഞ ദിവസം എബ്രു ഒരുപാട് നേരം കരഞ്ഞു, മഷൂറയും കുഞ്ഞും വീട്ടിലെത്തി"
english_title: "Now, Bashir Bashi has come to share the joy that Kunju and Mashura have come home after being discharged."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100237/now-bashir-bashi-has-come-to-share-the-joy-that-kunju-and-mashura-have-come-home-after-being-discharged"
published_at: "2023-02-28T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9f19ca7c3_mashoora.jpg"
keywords: []
---

# ജനിച്ച ശേഷം ആദ്യമായി കഴിഞ്ഞ ദിവസം എബ്രു ഒരുപാട് നേരം കരഞ്ഞു, മഷൂറയും കുഞ്ഞും വീട്ടിലെത്തി

> **Lead Summary:** നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിന് മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേരിട്ടിരിക്കുന്നത്. എബ്രുവെന്നാണ് കുഞ്ഞിനെ ബിബി ഫാമിലി വിളിക്കുന്നത്. 

## Article Content

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിന് മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേരിട്ടിരിക്കുന്നത്. എബ്രുവെന്നാണ് കുഞ്ഞിനെ ബിബി ഫാമിലി വിളിക്കുന്നത്. 

ഇപ്പോഴിതാ കുഞ്ഞും മഷൂറയും ഡിസ്ചാർജായി വീട്ടിൽ വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി. മഷൂറയേയും കുഞ്ഞിനേയും സ്വീകരിക്കുന്നതിനായി വീട് മുഴുവൻ അലങ്കരിച്ചിരുന്നു ബഷീറും സുഹാനയും. മകൻ ജനിച്ച സമയം തന്നെ എബ്രുവിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമും യൂട്യൂബ് അക്കൗണ്ടും ഓപ്പണ്‍ ചെയ്തിരുന്നു ബഷീർ ബഷി. 'മകന് അവസാന ബ്ലെഡ് ടെസ്റ്റൊക്കെ കഴിഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് കണ്ടിരുന്നു അതുകൊണ്ടാണ് ഡോക്ടർ ഡിസ്ചാർ‌ജ് ചെയ്തത്.' 

'ചൊവ്വാഴ്ച ‍ഡിസ്ചാർജ് ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞങ്ങൾ. മഷൂറയും കുഞ്ഞും ആദ്യമായി വീട്ടിലേക്ക് വരികയല്ലേ. അതിനാൽ വാക്കും ക്ലീനർ ഉപയോ​ഗിച്ച് വീട് ഒന്നുകൂടി വൃത്തിയാക്കി.' 'കുഞ്ഞിന് പൊടി അടിച്ചാൽ അലർജിയോ അസുഖങ്ങളോ പെട്ടന്ന് പിടിപെട്ടേക്കും. അതിനാലാണ് ഞാനും സോനുവും വീട് മുഴുവൻ വീണ്ടും വൃത്തിയാക്കിയത്. പിന്നെ സിസേറിയൻ കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ മഷൂറയ്ക്ക് മാറി വരികയാണ്.' 

'ജനിച്ച ശേഷം ആദ്യമായി കഴിഞ്ഞ ദിവസം എബ്രു ഒരുപാട് നേരം കരഞ്ഞു. അതിനാൽ‌ രാത്രി ആർക്കും ഉറങ്ങാൻ പറ്റിയില്ല. മഷൂറയും സുഹാനയുമെല്ലാം കുഞ്ഞിനെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു. ഒമ്പതാം മാസം തുടങ്ങിയപ്പോൾ മുതൽ മഷൂറ ഉറങ്ങിയിട്ടില്ല.' 'പലവിധ അസ്വസ്ഥതകൾ കാരണം എഴുന്നേറ്റ് നടക്കുകയാണ് ചെയ്തിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ ദിവസം ഉറക്കം പോയപ്പോൾ മഷൂറയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.'

'സിസേറിയൻ ആയതിനാൽ മഷൂറയ്ക്ക് മുകളിലുള്ള അവളുടെ റൂമിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ട്. സ്റ്റെപ്പ് കയറാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സുഹാനയുടെ മുറിയിലേക്ക് മഷൂറയെ മാറ്റി താമസിപ്പിക്കുകയാണ്. പൊതുവെ സ്വന്തം മുറിവിട്ട് വേറെ എവിടേയ്ക്കും പോകാത്ത ആളാണ് മഷൂറ.' 'പിന്നെ ഇങ്ങനെയൊരു സാഹചര്യമായതുകൊണ്ട് മഷൂറ ഇങ്ങോട്ട് പറയുകയായിരുന്നു. സുഹാന സുനുവിന്റെ റൂമിലേക്ക് മാറി' എന്നെല്ലാമാണ് മഷൂറയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് ബഷീർ പറഞ്ഞത്. 

തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ മഷൂറയേയും കുഞ്ഞിനേയും മഞ്ഞൾ കലർത്തിയ വെള്ളം കൊണ്ട് തലയ്ക്ക് ഉഴിഞ്ഞ ശേഷമാണ് മഷൂറയുടെ ഉമ്മ സ്വീകരിച്ചത്. മഷൂറയെ സഹായിക്കാനായി ഒമ്പതാം മാസം പകുതിയായപ്പോൾ തന്നെ ഉമ്മ മാം​ഗ്ലൂരിൽ നിന്നും വന്നിരുന്നു. മാം​ഗ്ലൂരിലെ മഷൂറയുടെ ബന്ധുക്കൾ കുഞ്ഞിനെ കാണാൻ വന്ന വീഡിയോയും ബഷീർ പങ്കുവെച്ചിരുന്നു. ആദ്യത്തെ വിവാഹത്തിൽ ബഷീറിന് രണ്ട് മക്കളാണുള്ളത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. 

മഷൂറ തനിക്ക് സഹോദരിയെപ്പോലെയാണെന്നാണ് സുഹാന എപ്പോഴും പറയാറുള്ളത്.ഇപ്പോഴിതാ മഷൂറയേയും കുഞ്ഞിനേയും ഇത്രയും പരിപാലിച്ച് സന്തോഷത്തോടെ കൊണ്ടുനടക്കുന്ന സുഹാനയെ പുകഴ്ത്തുകയാണ് ബിബി ഫാമിലി ആരാധകർ. മഷൂറയ്ക്ക് വേണ്ടി സ്വന്തം റൂം വരെ ഒഴിഞ്ഞുകൊടുത്ത സുഹാന തന്റെ മനസിന്റെ വലിപ്പം വീണ്ടും തെളിയിച്ചു എന്നാണ് ആരാധകർ കമന്റിൽ കുറിക്കുന്ന​ത്. '

### Related Links & Sources
- [Original Story Source](https://moviemax.in/news/100237/now-bashir-bashi-has-come-to-share-the-joy-that-kunju-and-mashura-have-come-home-after-being-discharged)