---
title: "കഥ നല്ലതാണെങ്കില്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ബുദ്ധിമുട്ടായിരിക്കും; അനുസിത്താര"
english_title: "If the story is good, the costume they say is difficult; Anusitara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100228/if-the-story-is-good-the-costume-they-say-is-difficult-anusitara"
published_at: "2023-02-28T11:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9ac25983b_anusithara.jpg"
keywords: []
---

# കഥ നല്ലതാണെങ്കില്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ബുദ്ധിമുട്ടായിരിക്കും; അനുസിത്താര

> **Lead Summary:** ആരാധകര്‍ ഏറെയുള്ള നടിയാണ് അനുസിത്താര. അനുവിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് സന്തോഷം. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്ന് അടക്കം അനുസിത്താരക്ക് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതില്‍ പലതും വേണ്ടെന്ന് വെക്കുകയാണ് നടി ഇപ്പോള്‍ , അതിന് കാരണം കൂടിയാണ് അനുസിത്താര വ്യക്തമാക്കുന്നത്.

## Article Content

ആരാധകര്‍ ഏറെയുള്ള നടിയാണ് അനുസിത്താര. അനുവിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് സന്തോഷം. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്ന് അടക്കം അനുസിത്താരക്ക് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇതില്‍ പലതും വേണ്ടെന്ന് വെക്കുകയാണ് നടി ഇപ്പോള്‍ , അതിന് കാരണം കൂടിയാണ് അനുസിത്താര വ്യക്തമാക്കുന്നത്.

താന്‍ എപ്പോഴും കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അനുസിത്താര പറയുന്നു. അതില്‍ ചെറിയ വേഷമാണോ വലിയ വേഷമാണോ എന്നൊന്ന് നോക്കാറില്ല. കൂടുതല്‍ സിനിമകള്‍ ചെയ്യുക അതിനുവേണ്ടി ലഭിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക ഇത്രമാത്രം ആയിരുന്നു അന്ന് ചെയ്തുകൊണ്ടിരുന്നത്.

അനാര്‍ക്കലിയില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത്തരം ചെറിയ കഥാപാത്രങ്ങള്‍ പോലും വിട്ടുകളയാത്തത് അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന ചിന്ത കൊണ്ടാണ് നടി പറയുന്നു.

മറ്റു ഭാഷകളില്‍ നിന്ന് അവസരം ലഭിക്കുന്നുണ്ട്, തെലുങ്കില്‍ നിന്നാണ് കൂടുതലും വരുന്നത്. എന്നാല്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ഇടാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ് അതൊക്കെ വേണ്ടെന്നുവച്ചത്. ഒരു കഥ കേള്‍ക്കുമ്പോള്‍ ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്.

കഥ നല്ലതാണെങ്കില്‍ അവര്‍ പറയുന്ന കോസ്റ്റിയൂം ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ ഞാന്‍ പറയും എനിക്ക് ബുദ്ധിമുട്ടാണ് അത് ചേരില്ല എന്ന്. എന്നാല്‍ ആ വേശം എനിക്ക് ഇടുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടല്ല മറിച്ച് അതെനിക്ക് ചേരില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/100228/if-the-story-is-good-the-costume-they-say-is-difficult-anusitara)