---
title: "തന്റെ മനസിൽ ദൈവതുല്യനാണ് ഇന്നസെന്റ് എന്ന നടൻ; ഇന്നസെന്റിനെ കുറിച്ച് സുബി പറഞ്ഞത്"
english_title: "Subi's interview with Innocent is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100185/subis-interview-with-innocent-is-now-going-viral-on-social-media"
published_at: "2023-02-28T09:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd78f1baad0_SUBI_AND_INNOCENT.jpg"
keywords: []
---

# തന്റെ മനസിൽ ദൈവതുല്യനാണ് ഇന്നസെന്റ് എന്ന നടൻ; ഇന്നസെന്റിനെ കുറിച്ച് സുബി പറഞ്ഞത്

> **Lead Summary:** സുബി സുരേഷിൻറെ വിയോഗം ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

## Article Content

സുബി സുരേഷിൻറെ വിയോഗം ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഫെബ്രുവരി മാസം വിവാഹം കഴിക്കാനിരിക്കെയായിരുന്നു മരണം. സുബി സുരേഷിന്റെ അവതരണം മികച്ചതായതുകൊണ്ട് മാത്രം വിജയിച്ച കുട്ടിപട്ടാളം അടക്കമുള്ള നിരവധി പരിപാടികളുണ്ട്. ഒട്ടും കൃത്രിമത്വമില്ലാതെ അഭിമുഖങ്ങൾ ചെയ്തിരുന്ന പ്രതിഭ കൂടിയാണ് സുബി.

ഒരിക്കൽ താൻ ഏറ്റവും കൂടുതൽ ഭയത്തോടെയും വിറയലോടെയും ചെയ്ത അഭിമുഖത്തെ കുറിച്ച് സുബി സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ ഇന്നസെന്റുമായുള്ള അഭിമുഖമായിരുന്നു അത്. 

അത്രത്തോളം താൻ ഭയത്തോടെ ഇരിക്കാനുള്ള കാരണവും സുബി ആ അഭിമുഖത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നസെന്റുമായി സുബി നടത്തിയ ആ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. കൊവിഡ് സമയത്ത് വന്ന് പോയ ഒരു തിരുവോണത്തോട് അനുബന്ധിച്ചാണ് സുബി സുരേഷ് നടൻ ഇന്നസെന്റിനെ അഭിമുഖം ചെയ്തത്.

ഇന്നസെന്റിന്റെ ഓണ വിശേഷങ്ങൾ ചോദിച്ചറിയാനായിരുന്നു സെപ്ഷ്യൽ ചാറ്റ് ഷോ നടത്തിയത്. ഇന്നസെന്റിനുള്ള ഇൻട്രോ പറയുമ്പോൾ തന്നെ എത്രത്തോളം പേടിയുണ്ടെന്നത് സുബി പറയുന്നുണ്ട്. 'ഒരു സെലിബ്രിറ്റിയെ ഇന്റർവ്യൂ ചെയ്യാൻ പോയിട്ട് ഇത്രമാത്രം പേടിച്ചിട്ട് ഞാൻ ക്യാമറയ്ക്ക് മുമ്പിൽ ഇരുന്നിട്ടില്ല. നമ്മളെക്കാളും ബുദ്ധിയും വിവരവുമുള്ളവരെ നമ്മൾ അം​ഗീകരിക്കണമല്ലോ.' 

'എന്റെ ബുദ്ധിക്കും വിവരത്തിനും അനുസരിച്ചുള്ള എന്തെങ്കിലും മണ്ടത്തരങ്ങൾ വന്നാൽ ക്ഷമിക്കണം' എന്ന് ഇന്നസെന്റിനോട് ആദ്യമെ പറഞ്ഞശേഷമാണ് സുബി അഭിമുഖം തുടങ്ങിയത് തന്നെ. പുസ്തകം എഴുതുകയും എംപിയാവുകയും ചെയ്ത ഒരു നടന് മുമ്പിൽ ഇരിക്കുമ്പോൾ തനിക്ക് മുട്ടിടിക്കുമെന്നും സുബി പറയുന്നുണ്ട്.

തന്റെ മനസിൽ ദൈവതുല്യനാണ് ഇന്നസെന്റ് എന്ന നടനെന്നും സുബി പറയുന്നുണ്ട്. ശേഷം ഇരുവരും ഒരുമിച്ച് വിദേശത്ത് ഷോകൾക്ക് പോയ വിശേഷവും ഒരുമിച്ച് സിനിമ ചെയ്ത വിശേഷവും പങ്കുവെച്ചു. പിന്നീട് ഇന്നസെന്റ് തന്റെ പഴയകാല ഓണവും പുതിയ കാല ഓണവും വിലയിരുത്തി തമാശ കലർത്തി പറയുന്നതും പുതിയ വീഡിയോയിൽ കാണാം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/100185/subis-interview-with-innocent-is-now-going-viral-on-social-media)