---
title: "എന്റെ ഭാഗ്യം ഇങ്ങനെയൊരാളെയാണ് എനിക്ക് കാമുകനായി കിട്ടിയത്; കാമുകനെ കുറിച്ച് ശ്രുതി ഹാസന്റെ വാക്കുകൾ വൈറൽ"
english_title: "I'm lucky to have someone like this as a lover; Shruti Haasan's words about her boyfriend went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100172/im-lucky-to-have-someone-like-this-as-a-lover-shruti-haasans-words-about-her-boyfriend-went-viral"
published_at: "2023-02-28T08:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd6a4b1d117_sruthi_1.jpg"
keywords: []
---

# എന്റെ ഭാഗ്യം ഇങ്ങനെയൊരാളെയാണ് എനിക്ക് കാമുകനായി കിട്ടിയത്; കാമുകനെ കുറിച്ച് ശ്രുതി ഹാസന്റെ വാക്കുകൾ വൈറൽ

> **Lead Summary:** തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ സിനിമയിലേക്ക് എത്തിയ ശ്രുതി ഇന്ന് തന്റേതായ ഇടം കണ്ടെത്തി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഇതിനകം ശ്രുതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

## Article Content

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകൾ എന്ന ലേബലിൽ സിനിമയിലേക്ക് എത്തിയ ശ്രുതി ഇന്ന് തന്റേതായ ഇടം കണ്ടെത്തി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഇതിനകം ശ്രുതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .

പാട്ട്, നൃത്തം, അഭിനയം, സം​ഗീത സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും ശ്രുതി തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ശ്രുതി പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്.

വളരെ നാളുകളായി ശ്രുതി ഡൂഡിൽ ആർട്ടിസ്റ്റ് ആയ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഇടയ്ക്കിടെ ശാന്തനുവിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും ശ്രുതി ഹാസൻ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാറുണ്ട്.വളരെ നാളുകളായി ഇരുവരും ലിവിൻ റിലേഷനിലാണ് എന്നാണ് വിവരം ശ്രുതിയുടെ ഒപ്പം കുടുംബ ഫങ്ക്ഷനുകളിൽ എല്ലാം ശാന്തനുവും എത്താറുണ്ട്.

ഒരിക്കലും തന്റെ പ്രണയത്തെ കുറിച്ചോ കാമുകനെ കുറിച്ചോ മറച്ചു വയ്ക്കാൻ ശ്രുതി തയ്യാറായിട്ടില്ല.ഒരു തുറന്ന് പുസ്തകം പോലെ സോഷ്യൽ മീഡിയയിലൂടെ എല്ലാം നടി വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ, ശ്രുതി കാമുകൾ ശാന്തനുവിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കാമുകനൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും മറ്റുമാണ് ശ്രുതിയുടെ പോസ്റ്റ്.

എനിക്ക് ശാന്തനുവിനൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ഇഷ്ടമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും. നീ എന്നെ പോലൊരു ഫുഡിയെ തിരഞ്ഞെടുത്തത് എന്റെ ഭാഗ്യം. നീ എന്റെ ജീവിതത്തിലേക്ക് വന്നതിൽ ഞാൻ ഒരുപാട് ഭാഗ്യവതിയാണ് എന്നുമാണ് കാമുകനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ശ്രുതി കുറിച്ചത്.

ശ്രുതിയുടെ പുതിയ ചിത്രങ്ങളും വാക്കുകളുമൊക്കെ വൈറലാണ്. ഇടക്കാലത്ത് കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ വന്ന ശ്രുതി ഇപ്പോൾ കൈ നിറയെ അവസരങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100172/im-lucky-to-have-someone-like-this-as-a-lover-shruti-haasans-words-about-her-boyfriend-went-viral)