---
title: "സീതാരാമത്തിലെ സീതയോട് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തി ഒരാൾ; നടി നൽകിയ മറുപടി കണ്ടോ"
english_title: "A man publicly proposed to Sita in Sitaram; See the answer given by the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100170/a-man-publicly-proposed-to-sita-in-sitaram-see-the-answer-given-by-the-actress"
published_at: "2023-02-28T07:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd6451880a3_mrunal_4.jpg"
keywords: []
---

# സീതാരാമത്തിലെ സീതയോട് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തി ഒരാൾ; നടി നൽകിയ മറുപടി കണ്ടോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി നടികൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഇവർക്ക് കേരളത്തിൽ നിന്നും ലഭിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി നടികൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഇവർക്ക് കേരളത്തിൽ നിന്നും ലഭിച്ചത്.

ഇവർ അടുത്തിടെ അഭിനയിച്ച സീതാരാമം എന്ന സിനിമ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള തരംഗമായിരുന്നു സൃഷ്ടിച്ചത്. ദുൽഖർ സൽമാൻ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

യഥാർത്ഥത്തിൽ ഒരു തെലുങ്ക് സിനിമയായിരുന്നു ഇത് എങ്കിലും ഭാഷാഭേദമന്യേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വീകരിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഇത്. അതേസമയം പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഇത് . സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

> എന്നാൽ താരം അടുത്തിടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിൽ താഴെ വിവാഹ അഭ്യർത്ഥനയുമായി ഒരു ആരാധകൻ എത്തിയിരുന്നു. “എൻറെ ഭാഗത്തുനിന്നും ഉള്ള പ്രണയം ഞാൻ തുറന്നു പറയുന്നു” – ഇതായിരുന്നു ആരാധകൻ നടത്തിയ കമൻറ്. ഇതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തു.

> “എൻറെ ഭാഗത്തുനിന്നും ഉള്ളത് ഒരു നോ ആണ്” – ഇതായിരുന്നു താരം നൽകിയ മറുപടി. നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇതുപോലെയുള്ള മറുപടി തന്നെ നൽകണമെന്നാണ് ഇവർ പറയുന്നത്.

അതേസമയം അയാൾ മാന്യമായിട്ടാണ് വിവാഹ അഭ്യർത്ഥന നടത്തിയത് എന്നും അയാളുടെ മനസ്സ് വേദനിപ്പിക്കാൻ എങ്കിലും നടിക്ക് സമ്മതമാണ് എന്നു പറയാമായിരുന്നു എന്നുമാണ് ഇപ്പോൾ മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100170/a-man-publicly-proposed-to-sita-in-sitaram-see-the-answer-given-by-the-actress)