---
title: "'ശിവാഞ്ജലി ഡാന്‍സ്' : ഇതാണ് മലയാളികള്‍ കാണാന്‍ കൊതിച്ച പ്രണയ ജോഡികള്‍"
english_title: "'Sivanjali Dance': These are the romantic couples that Malayalees want to see"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10010/sivanjali-dance-these-are-the-romantic-couples-that-malayalees-want-to-see"
published_at: "2021-11-11T10:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618caa924076b_.jpg"
keywords: []
---

# 'ശിവാഞ്ജലി ഡാന്‍സ്' : ഇതാണ് മലയാളികള്‍ കാണാന്‍ കൊതിച്ച പ്രണയ ജോഡികള്‍

> **Lead Summary:** മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും.

## Article Content

മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും.

അഞ്ജലിയായെത്തുന്നത് ഗോപിക അനിലും ശിവനായെത്തുന്നത് സജിനുമാണ് . ഇരുവരോടുമുള്ള പ്രിയം കാരണം ഇരുവരേയും ആരാധകര്‍ വിളിക്കുന്നത് ശിവാഞ്ജലി എന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം ടീം സ്റ്റാര്‍ട് മ്യൂസിക് വേദിയിലേക്കെത്തിയത്. സ്റ്റാര്‍ട് മ്യൂസിക്കിലെ ശിവാഞ്ജലിയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

പരമ്പരയിലെ പ്രധാന താരങ്ങളായ, ശിവന്‍, അഞ്ജലി, അപര്‍ണ, ഹരികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു പ്രോഗ്രാമിലേക്ക് എത്തിയിരുന്നത്. മനോഹരമായ ചുവന്ന ഡ്രസ് കോംപിനേഷനിലാണ് ശിവാഞ്ജലി വേദിയിലേക്കെത്തിയത്. പരമ്പരയില്‍ മനസ് തുറന്ന് പ്രണയിക്കാന്‍ പറ്റാത്തവര്‍ക്ക് ഇവിടെ നല്ല അവസരം തരാം എന്നുപറഞ്ഞായിരുന്നു ശിവാഞ്ജലിയോട് ഡാന്‍സ് കളിക്കാന്‍ അവതാരകര്‍ പറഞ്ഞത്.

അഞ്ജുവിന്റെ ഡാന്‍സ് പൊളിയായിരുന്നുവെന്നും, ഇരുവരും ഒരു രക്ഷയുമില്ലാത്ത പ്രണയജോഡികളാണ് എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞുപോയ സ്റ്റാര്‍ട് മ്യൂസിക്ക് ഒന്നുകൂടെ കാണാന്‍ എന്തുചെയ്യണമെന്നാണ് ആരാധകര്‍ പലരും യൂട്യൂബിലെ വീഡിയോകള്‍ക്ക് കമന്റായി ചോദിക്കുന്നത്.

തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്.

വീട്ടിലെ ജേഷ്ഠനായ ബാലചന്ദ്രനും ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10010/sivanjali-dance-these-are-the-romantic-couples-that-malayalees-want-to-see)