---
title: "വിവാഹം കഴിക്കുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കണം; അഭിരാമി സുരേഷ്"
english_title: "One should think a hundred times before getting married; Abhirami Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100093/one-should-think-a-hundred-times-before-getting-married-abhirami-suresh"
published_at: "2023-02-27T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcc047996a1_abhirami.jpg"
keywords: []
---

# വിവാഹം കഴിക്കുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കണം; അഭിരാമി സുരേഷ്

> **Lead Summary:** ബാലതാരമായി സീരിയലിലേക്ക് എത്തിയ വ്യക്തിയാണ് അഭിരാമി സുരേഷ്. കുഞ്ഞുനാളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചേച്ചിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു അഭിരാമി.

## Article Content

ബാലതാരമായി സീരിയലിലേക്ക് എത്തിയ വ്യക്തിയാണ് അഭിരാമി സുരേഷ്. കുഞ്ഞുനാളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചേച്ചിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു അഭിരാമി.

 ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് അഭിരാമി. തനിക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും , എന്നാല്‍ പേടിച്ചിട്ടാണെന്നും അഭിരാമി പറയുന്നു.

സോഷ്യല്‍ മീഡിയ നോട്ടമിട്ട ഒരാളാണ് ഞാന്‍. വിവാഹം കഴിക്കാനും പിന്നീട് അത് ഒക്കെ അല്ലെങ്കില്‍ അതില്‍ നിന്ന് പുറത്ത് വരാനോ പേടിക്കണം. സമയം ആവുമ്പോള്‍ താന്‍ വിവാഹം കഴിക്കും. ഇതുവരെ വിവാഹം കഴിക്കാന്‍ ആളെ കണ്ടെത്തിയിട്ടില്ലെന്നും സമയമാകുമ്പോള്‍ കെട്ടുമെന്ന് അഭിരാമി പറഞ്ഞു.

എന്നെ സോഷ്യല്‍ മീഡിയ നോട്ടമിട്ട് വെച്ചിരിക്കുകയാണ് . അതുകൊണ്ടുതന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കണം, അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അത് നാട്ടുകാര്‍ക്കാണ് ശരിക്കും പ്രശ്‌നം. അതേ സമയം തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അഭിനയം തുടരാന്‍ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/100093/one-should-think-a-hundred-times-before-getting-married-abhirami-suresh)