---
title: "ഇത് ശരിക്കും സര്‍പ്രൈസ് ആയി ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് മേഘ്‌ന"
english_title: "It was a real surprise; Meghna shared the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100090/it-was-a-real-surprise-meghna-shared-the-happy-news"
published_at: "2023-02-27T20:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcbf4febade_meghna_3.jpg"
keywords: []
---

# ഇത് ശരിക്കും സര്‍പ്രൈസ് ആയി ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് മേഘ്‌ന

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുമായി കൂടുതല്‍ അടുത്തത്. തകര്‍പ്പന്‍ അഭിനയമാണ് ഇതില്‍ താരം കാഴ്ചവെച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കുകയായിരുന്നു അമൃത. ഇപ്പോൾ തമിഴ് സീരിയലിലൂടെ തിരിച്ചു വന്നിരിക്കുകയാണ് .

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുമായി കൂടുതല്‍ അടുത്തത്. തകര്‍പ്പന്‍ അഭിനയമാണ് ഇതില്‍ താരം കാഴ്ചവെച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കുകയായിരുന്നു അമൃത. ഇപ്പോൾ തമിഴ് സീരിയലിലൂടെ തിരിച്ചു വന്നിരിക്കുകയാണ് .

പിന്നാലെ മലയാളത്തിലേക്ക് തന്നെ അമൃത എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് മേഘ്ന. അടുത്ത ബന്ധുക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്.

അച്ചന്‍ വീട് വെഞ്ചരിക്കുന്നതും പാല് കാച്ചുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. ഒരുപാട് സന്തോഷമുണ്ട് ഇപ്പോള്‍. പറുദീസയെന്നാണ് മേഘ്ന വീടിന് പേരിട്ടത്. അതേ പേരെഴുതിയ കേക്കും മേഘ്ന മുറിച്ചു .പുതിയ വീട്ടില്‍ എന്നും സന്തോഷവും സമാധാനവും നിറയട്ടെ.

ഈ പ്രായത്തില്‍ തന്നെ കഷ്ടപ്പെട്ട് വീട് വാങ്ങിയില്ലേ, ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ സന്തോഷകരമായിരിക്കട്ടെ. നല്ല പേരാണ് പറുദീസ, അതേപോലെ ജീവിതവും നന്നായിരിക്കട്ടെ ആരാധകര്‍ ആശംസയർപ്പിച്ച് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100090/it-was-a-real-surprise-meghna-shared-the-happy-news)