---
title: "കാമുകിയെ ചുംബിച്ച് യാത്ര പറയുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, വീഡിയോ "
english_title: "Now the video of the star kissing Saba Azad is circulating on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100076/now-the-video-of-the-star-kissing-saba-azad-is-circulating-on-social-media"
published_at: "2023-02-27T19:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb5b1c7c69_rithik.jpg"
keywords: []
---

# കാമുകിയെ ചുംബിച്ച് യാത്ര പറയുന്ന ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ, വീഡിയോ 

> **Lead Summary:** ബോളിവുഡ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹൃത്വിക് റോഷൻ. നടി സബ ആസാദുമായി ബോളിവുഡ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്.

## Article Content

ബോളിവുഡ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹൃത്വിക് റോഷൻ. നടി സബ ആസാദുമായി ബോളിവുഡ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്.

ഇപ്പോഴിതാ സബ ആസാദിനെ ചുംബിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹൃത്വിക് റോഷൻ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തന്റെ കാമുകിയെ വാഹനത്തില്‍ വെച്ച് ചുംബിച്ച് യാത്ര ചോദിക്കുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്റര്‍' അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

[**https://twitter.com/i/status/1630135920945930241**](https://twitter.com/i/status/1630135920945930241)

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/100076/now-the-video-of-the-star-kissing-saba-azad-is-circulating-on-social-media)