---
title: "സിനിമയില്‍ പോലും വാപ്പച്ചിയോട് മത്സരിക്കാനില്ല; മനസ്സുതുറന്ന് ദുല്‍ഖര്‍"
english_title: "Not even in the movies can you compete with your dad; Dulquer with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10004/not-even-in-the-movies-can-you-compete-with-your-dad-dulquer-with-an-open-mind"
published_at: "2021-11-11T10:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ca57f05f98_.jpg"
keywords: []
---

# സിനിമയില്‍ പോലും വാപ്പച്ചിയോട് മത്സരിക്കാനില്ല; മനസ്സുതുറന്ന് ദുല്‍ഖര്‍

> **Lead Summary:** ഒട്ടനവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും . ഇരുവരും മലയാള സിനിമയിലെ പ്രിയ താരങ്ങളാണ്. ഇപ്പോഴിതാ പിതാവ് മമ്മൂട്ടിയോട് ഒരു കാര്യത്തിലും മത്സരമില്ലെന്ന് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അങ്ങനെ മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല.വര്‍ഷങ്ങളോളമായി നമ്മുടെ എല്ലാം ഹീറോ ആണ് അദ്ദേഹം.

## Article Content

ഒട്ടനവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും . ഇരുവരും മലയാള സിനിമയിലെ പ്രിയ താരങ്ങളാണ്. ഇപ്പോഴിതാ പിതാവ് മമ്മൂട്ടിയോട് ഒരു കാര്യത്തിലും മത്സരമില്ലെന്ന് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അങ്ങനെ മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല.വര്‍ഷങ്ങളോളമായി നമ്മുടെ എല്ലാം ഹീറോ ആണ് അദ്ദേഹം.

സിനിമയില്‍ പോലും താന്‍ അദ്ദേഹത്തോട് മത്സരിക്കാറില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. . ഞാന്‍ ഒരിക്കലും ആരോടും മത്സരിക്കാറില്ല.അതും വാപ്പച്ചിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. ഇത്രയും വര്‍ഷങ്ങളായുള്ള നമ്മുടെ എല്ലാം ഹീറോ ആണ് അദ്ദേഹം.

ഒരിക്കലും മത്സരിച്ച് ജയിക്കാനാവില്ല. ഞാന്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ പോയിട്ടില്ല, സിനിമയില്‍ പോലും. മത്സരിച്ചാല്‍ തോക്കുകയേയുള്ളൂ.

ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററുകളില്‍ എത്തും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്നതാണ് ചിത്രം.

സിനിമയില്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ്ചിത്രത്തിന്റെ സംവിധായകന്‍. ശോബിത ധുലിപാല, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/10004/not-even-in-the-movies-can-you-compete-with-your-dad-dulquer-with-an-open-mind)