---
title: "വേർപിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷം സാമന്തയുമായുള്ള ചിത്രം പങ്കുവെച്ച് നാ​ഗചൈതന്യ, പഴയ നാളുകളെ കുറിച്ച് നടിയും"
english_title: "Naga Chaitanya shares a picture with Samantha after a year and a half of separation, the actress also talks about the old days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100015/naga-chaitanya-shares-a-picture-with-samantha-after-a-year-and-a-half-of-separation-the-actress-also-talks-about-the-old-days"
published_at: "2023-02-27T14:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc76897d742_sam_4.jpg"
keywords: []
---

# വേർപിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷം സാമന്തയുമായുള്ള ചിത്രം പങ്കുവെച്ച് നാ​ഗചൈതന്യ, പഴയ നാളുകളെ കുറിച്ച് നടിയും

> **Lead Summary:** ഒന്നര വർഷം മുമ്പ് സിനിമാ പ്രേമികളെ എല്ലാവരേയും സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നായ​ഗചൈതന്യ-സാമന്ത വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വേർപിരിഞ്ഞത് . ഇരുവരും സിനിമയോടുള്ള പ്രണയം കൊണ്ട് അഭിനയത്തിലേക്ക് എത്തിയവരാണ്. അവർ അവിടെ വെച്ച് തന്നെ തങ്ങളുടെ ജീവിത പങ്കാളികളേയും കണ്ടെത്തുകയായിരുന്നു.

## Article Content

ഒന്നര വർഷം മുമ്പ് സിനിമാ പ്രേമികളെ എല്ലാവരേയും സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നായ​ഗചൈതന്യ-സാമന്ത വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വേർപിരിഞ്ഞത് . ഇരുവരും സിനിമയോടുള്ള പ്രണയം കൊണ്ട് അഭിനയത്തിലേക്ക് എത്തിയവരാണ്. അവർ അവിടെ വെച്ച് തന്നെ തങ്ങളുടെ ജീവിത പങ്കാളികളേയും കണ്ടെത്തുകയായിരുന്നു.

2017ൽ ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം. ഇരുവരും എന്തിനാണ് വേർപിരിഞ്ഞത് എന്നത് വ്യക്തമല്ല. വിവാഹമോചനം പ്രഖ്യാപിച്ച സമയത്ത് നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. സാമന്തയും നാ​ഗചൈതന്യയും ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രബലമായ രണ്ട് പേരുകളായി മാറി കഴിഞ്ഞു.

ഡിവോഴ്‌സിന് ശേഷം കരിയറിന് പ്രാധാന്യം നൽകിയാണ് ഇരുവരും മുന്നോട്ട് പോകുന്നത്. അതേസമയം ഇപ്പോഴിത സാമന്തയുമായി വേർപിരിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോൾ ​ആദ്യമായി നാ​ഗചൈതന്യയുടെ സോഷ്യൽമീഡിയയിൽ സാമന്തയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച് സിനിമ യേ മായു ചേസാവെ എന്ന ​ഗൗതം വാസുദേവ് മേനോൻ സിനിമയുടെ പതിമൂന്നാം വാർഷികമായിരുന്നു. വിണ്ണയ് താണ്ടി വരുവായ എന്ന തമിഴിലെ ചിത്രത്തിന്റെ റീമേക്കായ ഈ സിനിമ റിലീസ് ചെയ്തിട്ട് പതിമൂന്ന് വർഷം പിന്നിടുകയായിരുന്നു.

ഇതിന്റെ ഭാ​ഗമായാണ് സാമന്തയെ ചേർത്ത് പിടിച്ച് നിൽക്കുന്ന യേ മായു ചേസാവെ സിനിമയുടെ പോസ്റ്റർ നാ​ഗചൈതന്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും പകർത്തിയ ചില ഫോട്ടോകളും നാ​ഗചൈതന്യ പങ്കുവെച്ചു. സോഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ലാത്ത നടനാണ് നാ​ഗചൈതന്യ. അതിനാൽ നാ​​ഗചൈതന്യ പങ്കുവച്ച ചിത്രങ്ങൾ ആരാധകരേയും സന്തോഷിപ്പിച്ചു.

ഈ സെറ്റിൽ വെച്ചാണ് നാ​ഗൈതന്യയും സാമന്തയും ആദ്യമായി പരിചയപ്പെട്ടതും ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറിയതും. യേ മായു ചേസാവെയുടെ പതിമൂന്നാം വാർഷികത്തിൽ സാമന്തയും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. 'എനിക്ക് പ്രായമാകുന്തോറും... ഞാൻ മുന്നോട്ട് പോകും... എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും... ഓരോ പുതിയ ദിവസത്തിനും അത് നൽകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്.'

'എന്നെ ബാധിച്ചിരുന്ന പല കാര്യങ്ങളും... ഇനി വേണ്ട. എല്ലാ ദിവസവും സ്‌നേഹത്തിന്റെയും നന്ദിയുടെയും തരംഗം മാത്രം. നന്ദി' എന്നാണ് സാമന്ത കുറിച്ചത്. സാമന്തയുടെ വരികൾ വായിക്കുമ്പോൾ എവിടെയൊക്കയോ നാ​ഗചൈതന്യയോടുള്ള സ്നേഹം ഒളിഞ്ഞിരിക്കുന്നതായാണ് തോന്നുന്നതെന്നാണ് ആരാധകർ പറയുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/100015/naga-chaitanya-shares-a-picture-with-samantha-after-a-year-and-a-half-of-separation-the-actress-also-talks-about-the-old-days)