---
title: "മൃദുലയ്ക്ക് യുവ കൊടുത്ത സമ്മാനം കണ്ടോ? സമ്മാനം കണ്ട് കയ്യടിച്ച് ആരാധകർ "
english_title: "Now Mridula Yuva is also talking about their Valentine's Day celebration."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100011/now-mridula-yuva-is-also-talking-about-their-valentines-day-celebration"
published_at: "2023-02-27T14:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc71507563d_yuva_and_mrudula.jpg"
keywords: []
---

# മൃദുലയ്ക്ക് യുവ കൊടുത്ത സമ്മാനം കണ്ടോ? സമ്മാനം കണ്ട് കയ്യടിച്ച് ആരാധകർ 

> **Lead Summary:** നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മൃദുല വിജയ്. സീരിയല്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന യുവകൃഷ്ണയാണ് മൃദുലയെ സ്വന്തമാക്കിയത്.

## Article Content

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മൃദുല വിജയ്. സീരിയല്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന യുവകൃഷ്ണയാണ് മൃദുലയെ സ്വന്തമാക്കിയത്.

വിവാഹ ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നെങ്കിലും വൈകാതെ തന്നെ ഒരു ഇടവേള എടുത്തു മൃദുല. പിന്നീട് അമ്മയായ ശേഷം വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് മൃദുല. ഒപ്പം സോഷ്യല്‍ മീഡിയയിലും സജീവം ആയി താരം.

ഇപ്പോഴിതാ തങ്ങളുടെ വാലന്റൈന്‍സ് ഡേ ആഘോഷത്തെ കുറിച്ചാണ് മൃദുല യുവയും പറയുന്നത്. വാലന്റൈന്‍സ് ഡേയ്ക്ക് വീഡിയോ എടുക്കാനായില്ല. അന്ന് ഞങ്ങളൊന്നിച്ചുണ്ടായിരുന്നില്ല. വാവയുടെ ചോറൂണൊക്കെയായി തിരക്കിലായിപ്പോയിരുന്നു. ജീവിതത്തില്‍ എപ്പോഴും പ്രേമിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

ഇത്തവണ കിടിലന്‍ സമ്മാനം തന്നെയാണ് മൃദുലയ്ക്ക് യുവ കൊടുത്തത്. ഒരു ഭര്‍ത്താവും ഭാര്യക്ക് ഇങ്ങനെ ഒരു സമ്മാനം കൊടുത്ത് കാണില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണിത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു സമ്മാനം കണ്ടപ്പോള്‍ മൃദുല പറഞ്ഞത്.

കപ്പിള്‍ പില്ലോ ആണ് കൊടുത്തത്. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരാറില്ലേ, അത് ഒഴിവാക്കാനായി ഉപയോഗിക്കുന്ന പില്ലോ ആണ് ഇത്. ഞാന്‍ കൈയ്യില്‍ കിടക്കുമ്പോള്‍ ആദ്യമൊന്നും ഒന്നും പറയാറില്ലായിരുന്നു. പിന്നെ എന്നെ മാറ്റിക്കിടത്തിയാണ് ഉറങ്ങുന്നത് താരം പറഞ്ഞു. ഗിഫിറ്റ് എന്തായാലും കലക്കി എന്നാണ് ആരാധകര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100011/now-mridula-yuva-is-also-talking-about-their-valentines-day-celebration)