# moviemax.in — full text (recent) > Rolling window of the latest articles as of 2026-09-16T08:52:33+05:30. > Language: Malayalam. Full archive: https://moviemax.in/sitemap.xml · Index: /llms.txt ## Suriya And Jyothika Remarry On Their 20th Wedding Anniversary Viral Photos 2026-09-16T06:33:00+05:30 · Kollywood · ml · keywords: "Suriya Jyothika Wedding Anniversary", "Suriya Jyothika Remarriage", "Suriya Jyothika Photos" · [source](https://moviemax.in/news/382842/suriya-jyothika-remarry-on-20th-wedding-anniversary-viral-photos) ** തെന്നിന്ത്യൻ **സിനിമാലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികദിനത്തിൽ വീണ്ടും വിവാഹിതരായി. പരസ്പരമുള്ള പ്രണയവും ഒപ്പമുള്ള യാത്രയിലെ പോരാട്ടങ്ങളും അടയാളപ്പെടുത്തിക്കൊണ്ട് ഇരുവരും വീണ്ടും വിവാഹവേഷത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണ്ണതകളും വിട്ടുവീഴ്ചകളും പരസ്പര ധാരണയും ത്യാഗങ്ങളും നിറഞ്ഞ നിസ്വാർത്ഥമായ സ്നേഹത്തിന്റെ ആഘോഷമാണെന്നും ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. > "ഒരിക്കൽ യാഥാർത്ഥ്യമാകുമെന്ന് കരുതാതിരുന്ന ഒരു സ്വപ്നം, ഇന്ന് എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറി. ഭർത്താവും കുട്ടികളുടെ അച്ഛനുമൊക്കെയായി ഒപ്പമുള്ള സൂര്യയിൽ ഒരു സുഹൃത്തിനെക്കൂടി കണ്ടെത്താൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. > വഴക്കിടുകയും പിന്നീട് ഇണങ്ങിയും, ഓരോ ദിവസവും കൂടുതൽ അടുക്കുന്ന ആ 'അപൂർണ്ണയായ' പങ്കാളിയായി തുടരും" - ജ്യോതിക കൂട്ടിച്ചേർത്തു. ഇരുവരുടെയും ചിത്രങ്ങളും വൈകാരികമായ കുറിപ്പും ഇതിനകം തന്നെ ആരാധകരും സിനിമാ ലോകവും ഏറ്റെടുത്തു കഴിഞ്ഞു. [A post shared by Jyotika (@jyotika)](https://www.instagram.com/reel/DdUFAt2yiyO/?utm_source=ig_embed&utm_campaign=loading) **English Summary:** Popular South Indian celebrity couple Suriya and Jyothika celebrated their 20th wedding anniversary in a special way by remarrying each other. Sharing beautiful photos from the intimate ceremony, Jyothika penned an emotional note stating that their marriage is not a celebration of perfection, but of selfless love, compromises, and deep understanding. She expressed her gratitude for finding a true friend in Suriya alongside his roles as a husband and father. ## Madhu Warrier Sarcastic Post Against Sanal Kumar Sasidharan Manju Warrier Controversy 2026-09-15T23:00:00+05:30 · Malayalam · ml · keywords: "Madhu Warrier", "Manju Warrier", "Sanal Kumar Sasidharan" · [source](https://moviemax.in/news/382828/madhu-warrier-sarcastic-reply-to-sanal-kumar-sasidharan-manju-warrier) ** നടി** മഞ്ജു വാര്യർ തടവിലാണെന്ന ആരോപണവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരിഹാസക്കുറിപ്പുമായി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ. മഞ്ജു തടവിലാണെന്ന പ്രചാരണങ്ങളോട് തികച്ചും പരിഹാസ രൂപേണയാണ് മധു വാര്യർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. താനും അമ്മയും കൂടി തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചുവെന്നും, അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് എല്ലാവരും ഞെട്ടിയെന്നും മധു വാര്യർ കുറിച്ചു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും പറയാതെയാണ് മധു വാര്യരുടെ ഈ പരിഹാസപൂർവ്വമുള്ള ഫേസ്ബുക്ക് കുറിപ്പ്. സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ എത്രത്തോളം അടിസ്ഥാനരഹിതവും വിചിത്രവുമാണെന്ന് വ്യക്തമാക്കാനാണ് അദ്ദേഹം ഇത്തരം ഒരു പരിഹാസ ശൈലി സ്വീകരിച്ചത്. **മധു വാര്യരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:** അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു.തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും. **English Summary:** > Actor Madhu Warrier, brother of actress Manju Warrier, posted a satirical response on social media targeting director Sanal Kumar Sasidharan, who has been protesting in front of the Secretariat alleging that Manju Warrier is being held captive. Without directly naming the director, Madhu sarcastically described visiting his "captive" sister along with their mother, only to find her "at gunpoint" yet cheerfully ordering food for everyone. The sarcastic post aims to dismiss the director's allegations as baseless and reassure the public that the actress is safe with her family. ## Actress Ahaana Krishna and Cinematographer Nimish Ravi Get Married Kovalam Private Ceremony Photos 2026-09-15T19:03:00+05:30 · Malayalam · ml · keywords: "Ahaana Krishna", "Nimish Ravi", "Ahaana Krishna Marriage", "Malayalam Cinema" · [source](https://moviemax.in/news/382793/actress-ahaana-krishna-cinematographer-nimish-ravi-married-kovalam) നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. > "എന്റെ ഉറ്റസുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും. നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും കൃത്യമായ താളത്തിലും മിടിക്കുന്നു. > നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം," എന്ന വൈകാരികമായ കുറിപ്പോടെയാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ** ചലച്ചിത്ര-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ ഇരുവരുടെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ആശംസകൾ അറിയിച്ചപ്പോൾ, നടി മഞ്ജു വാര്യർ അടക്കം വലിയൊരു താരനിര തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്തെത്തുന്നതും നിമിഷ് അസിസ്റ്റന്റ് ക്യാമറാമാനായി കരിയർ ആരംഭിക്കുന്നതും. തുടർന്ന് അഹാനയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായ 'ലൂക്ക'യുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് ആയിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ 'ലോക' എന്ന ചിത്രത്തിലാണ് അഹാന അവസാനമായി കാമിയോ വേഷത്തിലെത്തിയത്. ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ നിമിഷ് രവിയായിരുന്നു. കൂടാതെ, അഹാന സംവിധാനം ചെയ്ത മ്യൂസിക് വീഡിയോകൾക്കും നിമിഷ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്. English Summary:** Actress and social media influencer Ahaana Krishna and cinematographer Nimish Ravi reportedly got married at a private resort in Kovalam, Thiruvananthapuram with close relatives and friends. Ahaana shared photos on Instagram with emotional note calling him best friend, boyfriend, partner, soulmate and now husband. Film personalities including Dulquer Salmaan attended, Manju Warrier and many stars wished on Instagram. Duo knew each other since Rajeev Ravi's Njan Steve Lopez where Ahaana debuted and Nimish started as assistant cameraman; Nimish later shot her notable film Luca and recent cameo film Loka directed by Dominic Arun, and also her music videos. ## Anumol Bhuvanesh Marriage Fame Bigg Boss Star Magic Interview 2026-09-15T15:02:00+05:30 · TV · ml · keywords: "Anumol", "Bigg Boss Malayalam", "Star Magic", "Anukutty", "Bhuvanesh" · [source](https://moviemax.in/news/382750/ anumol-bhuvanesh-interview-didnt-know-she-was-big-star) ** **ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമാണ് പുതിയ വീഡിയോയിലൂടെ ഇവർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് വിജയത്തിന് ശേഷം അനുമോളിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. തമിഴ്നാട് സ്വദേശിയായ ഭുവനേഷുമായുള്ള വിവാഹവും അതിന്റെ വിശേഷങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. ഭുവനേഷിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കിട്ടത്. ഭുവനേഷിന്റെ ജോലിയെക്കുറിച്ചും അനുമോളിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.  വീഡിയോയിൽ ഭുവനേഷ് പറഞ്ഞത് ഇങ്ങനെയാണ്: ''അനുമോളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ അവൾ ബിഗ് ബോസിൽ മൽസരിച്ചതാണെന്നോ നടിയാണെന്നോ ഒന്നും എനിക്ക് അറിയുമായിരുന്നില്ല. ‘സ്റ്റാര്‍ മാജിക്, സ്റ്റാര്‍ മാജിക്’ എന്ന് പറയുന്നുണ്ടെങ്കിലും അതൊരു ടിവി ചാനലാണ് എന്നാണ് ഞാൻ കരുതിയത്. കല്യാണം കഴിക്കുന്നത് വരെ അനുമോൾ ഇത്രത്തോളം പ്രശസ്തയാണെന്നു പോലും എനിക്കറിയില്ലായിരുന്നു. വലിയൊരു സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ എനിക്ക് തോന്നിയിട്ടുമില്ല. എന്നാൽ, അനുമോളുടെ പ്രശസ്തി എത്രത്തോളം വലുതാണെന്ന് എനിക്ക് മനസിലായത് വിവാഹം കഴിഞ്ഞ ദിവസമാണ്. ഒറ്റയടിക്ക് എന്റെ യൂട്യൂബ് ചാനലില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നു. ഞങ്ങളുടെ റിലേഷന്‍ഷിപ്പിൽ ഫോളോവേഴ്‌സ്, സോഷ്യൽ മീഡിയ, പ്രശസ്തി ഇതൊന്നും ഞങ്ങൾ ഉള്ളിലേക്ക് കൊണ്ടു വന്നിട്ടേ ഉണ്ടായിരുന്നില്ല. അവൾ നല്ലൊരു ആര്‍ട്ടിസ്റ്റാണ് എന്ന് മനസിലാക്കിയത് പോലും വിവാഹത്തിന് ശേഷമാണ്. വലിയൊരു ആര്‍ട്ടിസ്റ്റാണ്, അതിലൂടെ എനിക്കും പ്രശസ്തി ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. എന്റെ സ്‌റ്റോറി ഷെയര്‍ ചെയ്യണം എന്നൊക്കെയുള്ള ആവശ്യം ഒരിക്കലും ഞാൻ അനുവിനോട് പറഞ്ഞിട്ടില്ല.'' English Summary: Mini-screen favorite Anumol aka Anukutty rose to fame through TV serials, Star Magic and winning Bigg Boss. Recently she married Tamil Nadu native Bhuvanesh. Now the couple answered fan questions on Bhuvanesh's YouTube channel. Bhuvanesh said he didn't know Anumol was a big star when he first met her, thought Star Magic was a TV channel, and realized her huge fame only after marriage when his YouTube gained 1.5 lakh followers overnight. ## Vlogger Arunima Afghanistan Arrest Instagram Post Explanation Permit Issue 2026-09-15T09:17:00+05:30 · TV · ml · keywords: "Vlogger Arunima", "Afghanistan Arrest", "Kerala Vlogger", "Travel Vlog" · [source](https://moviemax.in/news/382672/ vlogger-arunima-afghanistan-arrest-explanation-permit-issue) ** **അഫ്ഗാനിസ്ഥാനിൽ താൻ അറസ്റ്റിലായെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ വിശദീകരണവുമായി വ്ലോഗർ അരുണിമ രംഗത്ത്. താൻ നേരിട്ട ടെൻഷനും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചുകൊണ്ട് അരുണിമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ലോറിയിൽ ലിഫ്റ്റടിച്ച് ബമ്മിയാനിൽ എത്തിയപ്പോൾ പാസ്‌പോർട്ടും വിസയും പരിശോധിച്ച നാട്ടുകാർ സുരക്ഷിതത്വം മുൻനിർത്തി ഒരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെ വലിയ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് ടെന്റ് അടിക്കാൻ സ്ഥലം ചോദിക്കുകയും, അവർ നൽകിയ മുറിയിൽ കഴിയാൻ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് ഫോൺ ചാർജ് ചെയ്യാൻ ഹാളിൽ എത്തിയപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി സംസാരിച്ചെത്തിയവർ യാത്രാ പെർമിറ്റ് ആവശ്യപ്പെട്ടു. അഫ്ഗാൻ നിയമപ്രകാരം സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. ജലാലാബാദിൽ നിന്ന് പെർമിറ്റിനായി ശ്രമിച്ചെങ്കിലും ഒപ്പമാളുകളോ ഗൈഡോ ഇല്ലാത്തതിനാൽ പെർമിറ്റ് ലഭിച്ചിരുന്നില്ല. കാബൂളിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ജർമ്മനിയിലുള്ള സുഹൃത്ത് വരാനുണ്ടെന്ന് കള്ളം പറഞ്ഞ് യാത്ര തുടർന്നു. കഴിഞ്ഞ ആഗസ്റ്റ് 27-ന് രാജ്യത്ത് എത്തിയ താൻ ഇത്രയും ദിവസം ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമലംഘനമാണെന്നും അതിനാൽ അറസ്റ്റ് ചെയ്യുമെന്നുമാണ് അധികൃതർ അറിയിച്ചത്. തുടർന്ന് വിദേശത്തുള്ള ബോയ്ഫ്രണ്ടിനെയും തന്നെ അവിടെയെത്തിച്ച വ്യക്തിയെയും വിവരമറിയിച്ച് സംസാരിച്ച് വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു. ഇവിടെനിന്നും ഉടൻ അടുത്ത രാജ്യത്തേക്ക് പോകാൻ നിർദ്ദേശം ലഭിച്ചതായും, പെർമിറ്റ് ഇല്ലാതെ തന്നെ ഉസ്ബകിസ്ഥാൻ ബോർഡറിലേക്ക് നാളെ യാത്ര തിരിക്കുമെന്നും അരുണിമ വ്യക്തമാക്കുന്നു. പേടി കാരണമാണ് ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടതെന്നും, നിലവിൽ കടുത്ത പരിഭ്രാന്തിയിലായതിനാൽ ആർക്കും മറുപടി നൽകാൻ സാധിക്കുന്നില്ലെന്നും അരുണിമ കുറിപ്പിൽ പറഞ്ഞു. English Summary: Following an Instagram post claiming she was arrested in Afghanistan for not having an official letter and seeking help to contact the Indian Embassy, vlogger Arunima has come up with an explanation. She shared a Facebook note explaining the tension she faced. After reaching Bamyan by lorry lift, locals checked her visa and passport and took her to a hotel for safety, but she chose a room they gave after they asked for a large amount. People came while she went to charge and asked for permit through Google Translator. As per Afghan law a woman cannot travel alone, and she didn't get permit from Jalalabad as she had no male companion or guide. Though asked to go to Kabul, she continued journey lying that a friend from Germany is coming. She was told traveling alone since Aug 27 is violation and she would be arrested. She informed her boyfriend abroad and settled matter with help of the person who brought her. She said they asked her to leave for next country and she will go to Uzbekistan border tomorrow without permit. She posted Instagram story out of fear hoping someone would come to rescue and she cannot reply to anyone as she is panicked.