#SangeethSivan | സംവിധായകന്‍ സംഗീത് ശിവന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

#SangeethSivan | സംവിധായകന്‍ സംഗീത് ശിവന് അന്ത്യാഞ്ജലിയര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും
May 9, 2024 08:15 PM | By VIPIN P V

ന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ. മുംബൈയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.

സഹോദരന്‍ സന്തോഷ് ശിവന്‍ അടക്കമുള്ള ബന്ധുക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്റെ സംസ്‌കാരം ഓഷിവാര ഹിന്ദു ശ്മശാനത്തില്‍ നടന്നു.

അന്ധേരിയിലെ മെറിഡിയന്‍ താമസ സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പൊതു ദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരുന്നത്. വൈകീട്ട് നാലു മണി മുതല്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമായിരുന്നു അന്ത്യ കര്‍മ്മങ്ങള്‍.

സഹോദരന്‍ സന്തോഷ് ശിവന്‍ അടക്കമുള്ള ബന്ധുക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തിരുവനന്തപുരത്തുള്ള ബന്ധുക്കളും മുംബൈയില്‍ എത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംഗീത് തിരുവനന്തപുരം സ്വദേശിയാണെങ്കിലും, പതിറ്റാണ്ടുകളായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്.

ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, തുഷാര്‍ കപൂര്‍ അടക്കമുള്ള താരങ്ങളോടൊപ്പം ബോളിവുഡില്‍ ഏഴോളം ചിത്രങ്ങളും നിരവധി വെബ് സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്.

എണ്‍പതുകളുടെ അവസാനത്തിലാണ് ഹിന്ദി ചലച്ചിത്രമായ ‘രാഖ്’ ന്റെ രചനയും നിര്‍മ്മാണവുമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘രോമാഞ്ചത്തിന്റെ ഹിന്ദി പതിപ്പിന്റെ തിരക്കിലായിരുന്നു സംഗീത് ശിവന്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസിന് കാത്തിരിക്കാതെയാണ് സംഗീത് വിട പറയുന്നത്.

#Friends #colleagues #pay #last #respects #director #SangeethSivan

Next TV

Related Stories
#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

May 20, 2024 01:28 PM

#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും...

Read More >>
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
Top Stories










News Roundup