#swasika |'അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോയിൽ വിവാദത്തെക്കുറിച്ച് സ്വാസിക

#swasika |'അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോയിൽ വിവാദത്തെക്കുറിച്ച് സ്വാസിക
May 9, 2024 01:49 PM | By Susmitha Surendran

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. സീരിയലിന് പുറമേ സൂപ്പർ അമ്മയും മകളുമെന്ന റിയാലിറ്റി ഷോയുടെ അവതാരിക കൂടിയായിരുന്നു താരം.

റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടിയിപ്പോൾ. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സ്വാസിക മൈൽസ്റ്റോൺ മേക്കേർസിൽ സംസാരിച്ചത്.

ഫൈനലിൽ ഫസ്റ്റ് പ്രൈസ് സമ്മാനം കിട്ടാത്തതിനെ തുടർന്ന് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും ഇറങ്ങിപ്പോയി. ഫൈനലിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് കിട്ടിയത്. സമ്മാനം നിരസിച്ചാണ് ഇവർ വേദി വിട്ടത്. തങ്ങളെ കോമാളിയാക്കിയെന്നും പിന്നീടവർ ആരോപിച്ചു.

ഇതേക്കുറിച്ചാണ് നടി സംസാരിക്കുന്നത്. "നമ്മളും യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തതാണ്. അങ്ങോട്ട് കുറേ പൈസയൊക്കെ പോകും. സബ് ജില്ലയിലും റെവന്യൂവിലും നന്നായി കളിച്ചാലും സ്റ്റേറ്റ്സിൽ കളിക്കുമ്പോൾ കിട്ടില്ല.

എന്ന് വെച്ചിട്ട് കിട്ടുന്ന സെക്കന്റ് പ്രൈസ് വേണ്ടെന്ന് വെച്ച് ഫസ്റ്റ് കിട്ടയവരെ കുറ്റം പറയുന്നതുമല്ല ശരി. ഇവർക്കെന്താണ് മനസിലാകാത്തത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല". ഏതൊരു റിയാലിറ്റി ഷോയിലും ഫിനാലെയിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് നോക്കിയാണ് ഫസ്റ്റ് പ്രൈസ് കൊടുക്കുന്നത്.

ഫിനാലെ റൗണ്ടിൽ അവർക്ക് ലഭിച്ച മാർക്ക് കുറവാണ്. ഞാനടക്കമുള്ളവർ അവരെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. എന്ത് ടാസ്ക് കൊടുത്താലും ചെയ്യും. ഇവർ ജയിക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ടായിരുന്നു.

ഫൈനലിൽ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ടെന്നും സ്വാസിക പറയുന്നു. ഒരുവർഷം ആ സ്റ്റേജ് തൊട്ട് തൊഴുത് ഡാൻസ് ചെയ്തു. ആ അമ്മയുടെ അരങ്ങേറ്റം ആ സ്റ്റേജിലാണ് ന‌ടന്നത്.

ഒരുപാട് നല്ല മു​ഹൂർത്തങ്ങൾ ആ സ്റ്റേജിലുണ്ടായി. അവരുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചു. ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച സ്റ്റേജാണെന്ന് അഞ്ച് മിനുട്ട് മുമ്പ് പറഞ്ഞതാണ്.

അ‍ഞ്ചാമത്തെ സ്ഥാനം കിട്ടിയപ്പോൾ ഇതേ ആൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനും കലാകാരിയും അത് ചെയ്യാൻ പാടില്ലാത്തതാണ്"- സ്വാസിക പറയുന്നു.

#swasika #now #responding #controversies #reality #show #finale.

Next TV

Related Stories
#Empuraan | എമ്പുരാനില്‍ മലയാളത്തിന്റെ ആ പ്രിയ താരവും, കൗതുകമായി ഒരു പുതിയ വേഷം

May 20, 2024 08:44 PM

#Empuraan | എമ്പുരാനില്‍ മലയാളത്തിന്റെ ആ പ്രിയ താരവും, കൗതുകമായി ഒരു പുതിയ വേഷം

പ്രധാന കഥാപാത്രങ്ങളായും ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത്...

Read More >>
#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

May 20, 2024 01:28 PM

#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും...

Read More >>
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
Top Stories