#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം

#fahadhfaasil |സത്യരാജിന്‍റെ മടിയിലിരിക്കുന്ന കുട്ടിയെ മനസിലായോ? ഇന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച താരം
May 8, 2024 02:42 PM | By Susmitha Surendran

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. തങ്ങള്‍ ആഘോഷിക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ആരാധകര്‍ കാലങ്ങളോളം ആഘോഷിക്കാറുണ്ട്.

അത്തരത്തിലൊരു ചിത്രം കഴിഞ്ഞ കുറച്ച് കാലമാണ് പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. തമിഴ് താരം സത്യരാജിനൊപ്പമുള്ള ഒരു കുട്ടിയുടെ ചിത്രമാണ് അത്. ഒടിടി പ്ലാറ്റ്ഫോം ആയ മുബി കഴിഞ്ഞ ദിവസം അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പോസ്റ്റ് ചെയ്തതോടെ ഈ ചിത്രം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ആകെ ശ്രദ്ധ നേടിയ മലയാളി താരം ഫഹദ് ഫാസില്‍ ആണ് സത്യരാജ് ഓമനിക്കുന്ന കുട്ടി. എണ്‍പതുകളില്‍ നിന്നുള്ള ചിത്രമാണിത്.

ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജ് ആയിരുന്നു നായകന്‍. 1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നിവയാണ് ആ ചിത്രങ്ങള്‍.

ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ. പൂവിഴി വാസലിലേ, പൂവിന് പുതിയ പൂന്തെന്നലിന്‍റെയും എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക്, എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്‍റെയും റീമേക്കുകള്‍ ആയിരുന്നു. ഇതില്‍ ഏതെങ്കിലും ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ളതാവാം പ്രചരിക്കുന്ന ചിത്രം.

അതേസമയം ചിത്രത്തിന് രസകരമായ പല കമന്‍റുകളും ലഭിക്കുന്നുണ്ട്. കണ്ണ് ഇപ്പോഴത്തേതുപോലെ ആകര്‍ഷണീയമാണെന്നതാണ് കൂടുതല്‍ പേരുടെ കമന്‍റുകള്‍.

അതേസമയം ആവേശമാണ് ഫഹദിന്‍റെ ഏറ്റവുമൊടുവിലത്തെ റിലീസ്. ജിത്തു മാധവന്‍റെ സംവിധാനത്തിലെത്തിയ ചിത്രം 150 കോടിക്ക് മേല്‍ നേടിയിരുന്നു.

ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെയാണ്. അതേസമയം പുഷ്പ 2 ഉള്‍പ്പെടെ പ്രേക്ഷകശ്രദ്ധ നേടിയ പല ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

#understand #child #Satyaraj's #lap? #Today #star #entered #100 #crore #club

Next TV

Related Stories
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
Top Stories