#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'
May 8, 2024 07:49 AM | By Meghababu

 ചെന്നൈ: (moviemax.in)സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4 ആണ് തമിഴ്നാട് തീയറ്ററുകളില്‍ ആളുകളെ കയറ്റുന്നു.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക് എത്തുകയാണ്.

തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം നാല് ദിവസത്തില്‍ 22.15 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ആദ്യ ദിനത്തില്‍ 4.65 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 6.65 കോടിയാണ് നേടിയത്.

മൂന്നാം ദിനത്തില്‍ ചിത്രം 7.85 കോടി നേടി. അതേ സമയം തിങ്കളാഴ്ച ടെസ്റ്റില്‍ ചിത്രം വിജയിച്ചുവെന്നാണ് നാലാം ദിനത്തിലെ കളക്ഷനിലൂടെ മനസിലാകുന്നത്. 3 കോടിയാണ് ചിത്രം മെയ് 6 തിങ്കളാഴ്ച നേടിയത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്.

യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം വിവിധ റിവ്യൂകളില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സുന്ദർ സിയുടെ അരൺമനൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്.

സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു.

ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്.

#Aranmanai4' #four #days #shocking #collection

Next TV

Related Stories
#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

May 19, 2024 03:40 PM

#Sathyaraj | നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

നേരത്തെ നരേന്ദ്രമോദിയുടെ ജീവിത കഥയെന്ന പേരിൽ പി എം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. വിവേക് ഒബ്രോയിയായിരുന്നു മോദിയായി...

Read More >>
#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

May 19, 2024 09:51 AM

#Pushpa 2|'പുഷ്പ 2'വിൽ നിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി; പകരം എത്തുന്നത് 'കിടിലൻ' എഡിറ്റർ

എന്നാൽ പുഷ്പ 2 വിൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്നാണ്...

Read More >>
#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

May 18, 2024 07:48 PM

#chandrakanth | നടൻ ചന്ദ്രകാന്തിന്റെ ആത്മഹത്യ; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍...

Read More >>
#Chandrakant  | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

May 18, 2024 03:14 PM

#Chandrakant | തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍

തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു...

Read More >>
#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

May 17, 2024 10:04 PM

#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

ഇവരുടെ അക്കൗണ്ടിൽ നിന്നാണ് അന്ന് ധനുഷ്, തൃഷ തുടങ്ങിയ മുൻനിര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്...

Read More >>
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
Top Stories