#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ
May 7, 2024 05:50 PM | By Athira V

സിനിമാ രം​ഗത്ത് തുടരെ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയ്ൻ നി​ഗം. കരിയറിലെ തുടക്ക കാലം മുതൽ ശ്രദ്ധേയ സിനിമകൾ ലഭിച്ചെങ്കിലും ഇവയ്ക്കൊപ്പം നടനെതിരെ വന്ന ആരോപണങ്ങളും ചർച്ചയായി. ഷൂട്ടിം​ഗുമായി സഹകരിക്കാതിരിക്കൽ, നിർമാതാക്കളുമായുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വന്ന വിമർശനങ്ങൾ. ഒരു ഘട്ടത്തിൽ നടനെതിരെ വിലക്കും വന്നു. ആർഡിഎക്സിന്റെ വൻ വിജയമാണ് നടന് ഒരു പരിധി വരെ പ്രശ്നങ്ങൾക്കിടയിൽ ആശ്വാസമായത്.

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നി​ഗം. തനിക്കുണ്ടായ പ്രണയങ്ങളെക്കുറിച്ചാണ് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ ഷെയ്ൻ നി​ഗം സംസാരിച്ചത്. തന്റെ പ്രണയങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചിട്ടുണ്ടെന്ന് ഷെയ്ൻ നി​ഗം പറയുന്നു. 

എന്റേത് പ്രത്യേക തരം റിലേഷൻഷിപ്പുകളായിരുന്നു. അധിക സമയം നിൽക്കില്ല. പെട്ടെന്ന് ഇൻവോൾവ്ഡ് ആകും. പെട്ടെന്ന് അതെന്തോ ഇല്ലാതായി പോകുന്നത് പോലെ തോന്നും. ഞാൻ വളരെ ഓപ്പണാണ്, എല്ലാ കാര്യങ്ങളും പറയും. ഭയങ്കര സ്നേഹമാണ്. ഇതുവരെ സ്നേഹിച്ച എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. വെറുപ്പൊന്നും ഇല്ല. പക്ഷെ എവിടെയോ അത് മുന്നോട്ട് പോകില്ലെന്ന് പരസ്പരം തോന്നും. അങ്ങനെയാണ് ആ ബന്ധങ്ങൾ ഇല്ലാതായി പോകുന്നതെന്ന് ഷെയ്ൻ നി​ഗം വ്യക്തമാക്കി. 

തുടക്ക സമയത്ത് നമുക്കൊരു കാഴ്ചപ്പാട് ഉണ്ടാകും. ഞാൻ ഇത്തരം പെൺകുട്ടിയെയേ സ്നേഹിക്കൂ എന്ന്. ഈ കാഴ്ചപ്പാടുകൾക്ക് വിപരീതമായ പെൺകുട്ടികളെ ഞാൻ സ്നേഹിച്ചിട്ടുണ്ടെന്നും ഷെയ്ൻ നി​ഗം തുറന്ന് പറഞ്ഞു. നമുക്ക് നമ്മളെക്കുറിച്ച് ഒരു പൂർണ ധാരണ ഉണ്ടെങ്കിലേ വേറൊരാൾ നമുക്ക് പറ്റുമോ എന്നറിയാൻ പറ്റൂ. അതിന് സമയം കൊടുത്താലേ ​ഗ്രീൻ ഫ്ലാ​ഗും റെഡ് ഫ്ലാ​ഗും വർക്കാകൂ.

പ്രണയ ബന്ധത്തിൽ കുറച്ച് കൂടെ ശ്രമിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന തോന്നലുണ്ടായിട്ടുണ്ടെന്നും ഷെയ്ൻ നി​ഗം പറയുന്നു. ഇടയ്ക്ക് ഒരു റിലേഷൻഷിപ്പിൽ തോന്നിയിട്ടുണ്ട്. പക്ഷെ അവൾ പോയ്ക്കോട്ടെയെന്നും ഷെയ്ൻ നി​ഗം വ്യക്തമാക്കി. ഞാൻ ദേഷ്യക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം. ഞാൻ രണ്ട് മുഖമൊന്നും വെച്ച് ജീവിക്കുന്ന ആളല്ലെന്നും ഷെയ്ൻ നി​ഗം പറഞ്ഞു. 

ലിപ് ലോക്ക്, ഇന്റിമേറ്റ് രം​ഗങ്ങൾ എന്നിവ ചെയ്യാൻ താൻ തയ്യാറല്ലെന്നും ഷെയ്ൻ നി​ഗം വ്യക്തമാക്കി. തനിക്ക് തന്റെ സിനിമ വീട്ടുകാർക്കൊപ്പം കാണണം. അല്ലാത്ത സിനിമകൾ താൻ ചെയ്യില്ലെന്നും ഷെയ്ൻ നി​ഗം പറയുന്നു. അഭിമുഖത്തിൽ പിതാവ് അന്തരിച്ച നടൻ അബിയെക്കുറിച്ചും ഷെയ്ൻ നി​ഗം സംസാരിക്കുന്നുണ്ട്. ജീവിക്കുന്നത് പോലെ അഭിനയിച്ച് കാണിക്കണമെന്നാണ് വാപ്പച്ചി പറഞ്ഞത്. സിനിമകളിൽ അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഷെയ്ൻ നി​ഗം തുറന്ന് പറഞ്ഞു.

#shanenigam #openup #about #his #love #life #shares #his #experiences #latest #interview

Next TV

Related Stories
#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

May 19, 2024 08:18 PM

#bramayugam | ഭ്രമയുഗത്തിലെ വേഷം മുണ്ട് മാത്രം; കോസ്റ്റ്യൂമിന് ചെലവായത് ലക്ഷങ്ങൾ

മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച...

Read More >>
#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

May 19, 2024 07:10 PM

#renu | 'മുറിയിൽ മുല്ലപ്പൂവിന്റെ മണമായിരുന്നു, അറിയാം വന്നെന്ന്..'; കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഭാര്യ

2023 ജൂലൈ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത...

Read More >>
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
Top Stories










News Roundup