#viral | 18 കൊല്ലം മുമ്പ് 'മരിച്ച' അച്ഛൻ ഫേസ്ബുക്കിൽ, തേടിപ്പോയ മകൻ കണ്ട കാഴ്ച, വന്‍ ട്വിസ്റ്റ്

#viral | 18 കൊല്ലം മുമ്പ് 'മരിച്ച' അച്ഛൻ ഫേസ്ബുക്കിൽ, തേടിപ്പോയ മകൻ കണ്ട കാഴ്ച, വന്‍ ട്വിസ്റ്റ്
May 5, 2024 04:10 PM | By Athira V

മരിച്ചു എന്ന് കരുതിയ അച്ഛനെ ഫേസ്ബുക്കിലൂടെ കണ്ട് ഞെട്ടി മകൻ. സംഭവം നടന്നത് സൂറത്തിലാണ്. 23 -കാരനായ മഹാവീറാണ് 18 വർഷം മുമ്പ് മരിച്ചുവെന്ന് കരുതിയ തൻ്റെ പിതാവ് മഹേന്ദ്ര സിംഗ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.

മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ വേണ്ടിയാണത്രെ ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിം​ഗ് നാടുവിട്ടത്. ഗുജറാത്തിലെ ഡാക്കോറിൽ പുതിയ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു അയാൾ. അതിനിടയിലാണ് മഹാവീർ‌ അച്ഛനെ ഫേസ്ബുക്കിൽ കണ്ടെത്തുന്നത്.

പിന്നാലെ അയാൾ അച്ഛനെ തേടിപ്പോയി. താൻ മഹേന്ദ്ര സിം​ഗ് തന്നെയാണെന്ന് അയാൾ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താൻ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാൾ അവരെ അറിയിച്ചിരുന്നില്ല.

അച്ഛൻ തിരികെ എത്തിയ സന്തോഷത്തിൽ നാല് മക്കളും ഭർത്താവ് തിരികെ എത്തിയ സന്തോഷത്തിൽ റമിലാബെന്നും ഹാപ്പിയും ആയിരുന്നു. എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം അയാൾ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതിൽ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു.

അത് വീട്ടുകാർക്ക് അം​ഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിം​ഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാർ അയാളെ അന്വേഷിച്ച് ഡാക്കോറിൽ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു.

ഇതോടെ സിം​ഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ ഭർത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ജെഡി പാണ്ഡ്യ സംഭവം അന്വേഷിക്കുകയാണ് എന്നാണ് loktej റിപ്പോർട്ട് ചെയ്യുന്നത്.

#23 #year #old #man #finds #dead #father #alive #facebook #surat

Next TV

Related Stories
#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

May 18, 2024 04:37 PM

#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

കുട്ടികളെ മറ്റൊരു നഴ്‌സറിയിലേക്ക് മാറ്റാനും രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകി കേസ്...

Read More >>
#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

May 18, 2024 12:46 PM

#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം...

Read More >>
#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

May 18, 2024 11:57 AM

#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

2019 -ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഈ കാരണം കൊണ്ടുതന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വാർത്തകളിൽ ഇടംനേടിയിരുന്നു. അന്ന് അവർ ഫീൽഡിലൂടെ ന​ഗ്നപാദരായി...

Read More >>
#viral|വീഡിയോ വിശ്വസിച്ചു, കാൻസർ സുഖപ്പെടുമെന്ന് കരുതി ദിവസം കുടിച്ചത് 13 കപ്പ് കാരറ്റ് ജ്യൂസ്, യുവതിക്ക് സംഭവിച്ചത്

May 17, 2024 04:44 PM

#viral|വീഡിയോ വിശ്വസിച്ചു, കാൻസർ സുഖപ്പെടുമെന്ന് കരുതി ദിവസം കുടിച്ചത് 13 കപ്പ് കാരറ്റ് ജ്യൂസ്, യുവതിക്ക് സംഭവിച്ചത്

2021 -ലാണ് ഇവർക്ക് കാൻസറാണെന്ന് കണ്ടെത്തിയത്. ക്യാരറ്റ് ജ്യൂസ് കാൻസറിനെ സുഖപ്പെടുത്തുമെന്ന് ഒരു വൈറൽ വീഡിയോയിൽ ഇവർ കാണുകയായിരുന്നു....

Read More >>
#viral|16 വർഷമായി വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല, വിചിത്രമായ അവകാശവാദവുമായി യുവതി

May 17, 2024 04:16 PM

#viral|16 വർഷമായി വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല, വിചിത്രമായ അവകാശവാദവുമായി യുവതി

മാത്രവുമല്ല, പരിശോധിച്ച ഡോക്ടർമാരെല്ലാം പറയുന്നത് അവൾ പൂർണ്ണാരോ​ഗ്യവതിയാണ്...

Read More >>
#viral | 'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ

May 17, 2024 03:21 PM

#viral | 'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ

ചോദ്യങ്ങളില്‍ നിന്ന് ഹിന്ദി ഭാഷാ പരീക്ഷയാണെന്ന് വ്യക്തം. കുട്ടിയുടെ ഉത്തരം പക്ഷേ അധ്യാപികയെ പോലെ കാഴ്ചക്കാരെയും...

Read More >>
Top Stories










News Roundup