#AsifAli | കാലിൽ സർജറി, മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെ കുറിച്ച് ആസിഫ് അലി

#AsifAli | കാലിൽ സർജറി, മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെ കുറിച്ച് ആസിഫ് അലി
May 4, 2024 02:52 PM | By VIPIN P V

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളിൽ നായകനായി ആസിഫ് തിളങ്ങി.

വലിയൊരു കൂട്ടം ആരാധകരും ആസിഫിന് ഇന്ന് സ്വന്തമാണ്. അടുത്തിടെ നടന് ഒരു അപകടം സംഭവിച്ചിരുന്നു. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇത്.

ഇപ്പോഴിതാ തന്റെ ആ​രോ​ഗ്യത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് താരം. "ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.

ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയിൽ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു.

ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകൾ ചെയ്യുന്നുണ്ട്. നിലവിൽ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകൾക്ക് ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

കാല് അനുവദിക്കുന്നത് അനുസരിച്ച്", എന്നാണ് ആസിഫ് അലി പറഞ്ഞത്. പുതിയ സിനിമയുടെ പൂജയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടൻ.

2023 നവംബർ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കാൽ മുട്ടിന് താഴെ പരിക്കേൽക്കുക ആയിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.

അതേസമയം, ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫിന്റേതായി കഴിഞ്ഞ ദിവസം ആരംഭിച്ചത്.

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 'ദി പ്രീസ്റ്റ്' എന്ന മമ്മൂട്ടി സിനിമയ്ക്ക് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്.

അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജോൺ മന്ത്രിക്കലിന്റേത് ആണ് തിരക്കഥ.

#Leg #surgery, #bedrest #three #months; #AsifAli #accident

Next TV

Related Stories
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
#GuruvayoorambalaNadayil | തിയറ്റര്‍ ചിരിയുടെ പൂരപ്പറമ്പാക്കി ഈ 'അളിയന്‍' കോമ്പോ; കൈയടി നേടി പൃഥ്വിരാജും ബേസിലും

May 17, 2024 03:33 PM

#GuruvayoorambalaNadayil | തിയറ്റര്‍ ചിരിയുടെ പൂരപ്പറമ്പാക്കി ഈ 'അളിയന്‍' കോമ്പോ; കൈയടി നേടി പൃഥ്വിരാജും ബേസിലും

കോമഡി അനായാസം കൈകാര്യം ചെയ്തിരിക്കുന്ന പൃഥ്വി നിരവധി രം​ഗങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം ബേസിലും...

Read More >>
#Malayalamactor | ടൊവിനോയെ പിന്നിലാക്കി ഫഫദ്, മലയാള താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?, ഇതാ പുതിയ പട്ടിക

May 16, 2024 09:11 PM

#Malayalamactor | ടൊവിനോയെ പിന്നിലാക്കി ഫഫദ്, മലയാള താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?, ഇതാ പുതിയ പട്ടിക

ഫഹദ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് താരങ്ങളുടെ ഏപ്രിലിലെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന്...

Read More >>
#KalabhavanShajon | ‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

May 16, 2024 05:17 PM

#KalabhavanShajon | ‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

എല്ലാവരും അത് തന്നെയല്ലേ ആലോചിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം അതല്ലേ എല്ലാവരുടെയും ആഗ്രഹം’, ഷാജോൺ പറഞ്ഞു. ‘ഞങ്ങൾ ആഗ്രഹിക്കുന്നതും...

Read More >>
#mammootty |  എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം,  42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല- മമ്മൂട്ടി

May 16, 2024 02:13 PM

#mammootty | എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം, 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല- മമ്മൂട്ടി

ഈ സിനിമയില്‍ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാര്‍ഥത്തില്‍ നടന്ന ഒരു തട്ടിപ്പിന്റെ...

Read More >>
Top Stories










News Roundup