#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ
Apr 26, 2024 11:53 AM | By Susmitha Surendran

സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിൽ താത്പര്യമില്ലാത്തത്.

ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സഹപ്രവർത്തകൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലും ശ്രീനിവാസൻ പ്രതികരിച്ചു.

സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജികരിച്ചിട്ടുള്ളത്.

വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.

#sreenivisan #about #sureshgopi #election

Next TV

Related Stories
#kanakalatha | രോഗദുരിതങ്ങളുടെ അവസാനകാലം, ഓർമയിൽ അനേകം വേഷങ്ങൾ; വിടപറഞ്ഞ് കനകലത

May 6, 2024 10:13 PM

#kanakalatha | രോഗദുരിതങ്ങളുടെ അവസാനകാലം, ഓർമയിൽ അനേകം വേഷങ്ങൾ; വിടപറഞ്ഞ് കനകലത

2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു...

Read More >>
#kanakalatha | നടി കനകലത അന്തരിച്ചു

May 6, 2024 09:47 PM

#kanakalatha | നടി കനകലത അന്തരിച്ചു

മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട...

Read More >>
#Mammootty |അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി വാക്കുകൾ

May 6, 2024 08:59 PM

#Mammootty |അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി വാക്കുകൾ

മുമ്പൊരിക്കൽ ഭാര്യയെക്കുറിച്ച് പൊതുവേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ...

Read More >>
#Harikumar | ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

May 6, 2024 06:57 PM

#Harikumar | ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

നിരൂപക ശ്രദ്ധ നേടിയവയായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്‍തവയില്‍ ഏറെയും. സംവിധായകൻ ഹരികുമാര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ രണ്ട് തവണ...

Read More >>
#DulquerSalmaan |'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

May 6, 2024 01:40 PM

#DulquerSalmaan |'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ...

Read More >>
#ManojKJayan |ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

May 6, 2024 09:00 AM

#ManojKJayan |ആശ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

അച്ഛന്റെ വേർപാടിന് ശേഷം താൻ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവിൽ സാധിച്ചെടുത്ത നേട്ടങ്ങളെ കുറിച്ചും നടൻ ഓ‍ർമ്മിക്കുന്നു....

Read More >>
Top Stories