#prithvirajsukumaran | 'ആറ് വർഷം മുൻപ് ആടുജീവിതം ഷൂട്ട് തുടങ്ങിയ ദിവസം...'; ഓർമ്മ പങ്കുവെച്ച് പൃഥ്വിരാജ്

#prithvirajsukumaran | 'ആറ് വർഷം മുൻപ് ആടുജീവിതം ഷൂട്ട് തുടങ്ങിയ ദിവസം...'; ഓർമ്മ പങ്കുവെച്ച് പൃഥ്വിരാജ്
Mar 28, 2024 10:39 AM | By Athira V

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ബ്ലെസിയുടെ സ്വപ്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ തന്റെ കരിയറിലെ നാഴികക്കല്ലാകാൻ പോകുന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. ആറ് വർഷം മുൻപ് ആടുജീവിതം സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപായി പകർത്തിയ തിരക്കഥയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 28. ഷൂട്ടിംഗിൻ്റെ ഒന്നാം ദിവസത്തിന് മുമ്പുള്ള വൈകുന്നേരം. ഇന്ന് 2024 മാർച്ച് 28 മുതൽ തിയേറ്ററുകളിൽ, എന്നായിരുന്നു പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൃത്യം ആറ് വർഷം ഒരു മാസത്തിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകരോടൊപ്പം തന്നെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് സിനിമയുടെ അണിയറപ്രവർത്തകർ.

300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

https://www.facebook.com/PrithvirajSukumaran/posts/996569055168981?ref=embed_post

ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

#prithviraj #facebook #post #aadujeevitham #releasing #today

Next TV

Related Stories
#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

Apr 28, 2024 12:28 PM

#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

ഇപ്പോഴിതാ ഫേസ്ബുക്ക് തിരികെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുകയാണ്...

Read More >>
#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

Apr 28, 2024 10:45 AM

#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ്...

Read More >>
#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

Apr 28, 2024 10:22 AM

#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

അവരോടും അവിടെ കൂടിയ ജനങ്ങളോടുമായി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ച്...

Read More >>
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
Top Stories