#viral | ‘തിരുവണ്ണാമലയിലെ വൈറല്‍ തൊപ്പിയമ്മ’; തലയില്‍ തൊപ്പി, മുഷിഞ്ഞ വേഷം; കഴിച്ച് ഉപേക്ഷിക്കുന്നത് പ്രസാദം

#viral | ‘തിരുവണ്ണാമലയിലെ വൈറല്‍ തൊപ്പിയമ്മ’; തലയില്‍ തൊപ്പി, മുഷിഞ്ഞ വേഷം; കഴിച്ച് ഉപേക്ഷിക്കുന്നത് പ്രസാദം
Mar 27, 2024 02:18 PM | By Athira V

തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലൈയിൽ വൈറലായി ‘തൊപ്പി അമ്മ’.അവരുടെ ഒപ്പം നടക്കാനും അവര്‍ കഴിച്ചുപേക്ഷിക്കുന്നതും കുടിച്ച് ഉപേക്ഷിക്കുന്നതും പ്രസാദമായി സ്വീകരിക്കാനും നിരവധി പേരാണുള്ളത്.

തിരുവണ്ണാമലൈയിലെ റോഡുകളിലൂടെ നടന്നു നീങ്ങുന്ന ഇവരുടെ വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇന്ത്യ ടുഡേ യാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.

മുഷിഞ്ഞ നീളൻ പാവാടയും ഫുൾകൈ ഷർട്ടും ധരിച്ച് വളരെ അലക്ഷ്യമായി നടക്കുന്ന ആ സ്ത്രീയുടെ ഫോട്ടോയും വീഡിയോയും വൈറലാകുകയാണ്. തൊപ്പി അമ്മയെ ഒരു സാധാരണ സ്ത്രീയായല്ല ഇവിടെ വരുന്ന ഭക്തർ കാണുന്നത്.

https://x.com/baldwhiner/status/1772127355739292101?s=20

 ഒരു വിഡിയോയിൽ ഇവര്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ കൂപ്പുകൈകളോടെ സ്വീകരിക്കുന്നതും അവര്‍ക്ക് നടക്കാന്‍ വഴിയൊരുക്കുന്നതും കാണാം. ചിലപ്പോഴെല്ലാം എന്തെങ്കിലും പിറുപിറുക്കും എന്നല്ലാതെ അധികം ആരോടും ഇവര്‍ സംസാരിക്കാറില്ല. അതുപോലും പുരാതന ഭാഷയാണെന്ന് കരുതുന്നവരുണ്ട്.

“തിരുവണ്ണാമലയിൽ മാനസിക വൈകല്യമുള്ള ഒരു സ്ത്രീയെ തൊപ്പി അമ്മയായി ആരാധിക്കുന്നു,” എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ ആളുകൾ അവളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ, അവരുടെ മാനസികാവസ്ഥ താളം തെറ്റി സഹായം ആവശ്യമാണെന്നും പറയുന്ന നിരവധി പേരുമുണ്ട്. എന്നാൽ അവരുടെ ആത്മീയതയിൽ മുഴുകുന്നവരാണ് ഏറെയും.


#thoppi #amma #tiruvannamalai #tamilnadu

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories